കാനഡയിലേക്ക് യാത്ര ചെയ്യുന്നുണ്ടോ? നാളെ മുതല്‍ യാത്രാ നിയമങ്ങളില്‍ മാറ്റം; അറിഞ്ഞിരിക്കണം ഈ വിവരങ്ങള്‍; 12ന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധം; ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ വാക്‌സിന്‍ രേഖ

കാനഡയിലേക്ക് യാത്ര ചെയ്യുന്നുണ്ടോ? നാളെ മുതല്‍ യാത്രാ നിയമങ്ങളില്‍ മാറ്റം; അറിഞ്ഞിരിക്കണം ഈ വിവരങ്ങള്‍; 12ന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധം; ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ വാക്‌സിന്‍ രേഖ

നവംബര്‍ 30 മുതല്‍ കാനഡയിലെ എല്ലാ യാത്രക്കാരും കോവിഡ്-19ന് എതിരെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കണമെന്ന് നിബന്ധന. 12 വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും വാക്‌സിനേഷന്‍ നേടിയിരിക്കണം. ഫെഡറല്‍ ഗതാഗത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ഈ നിയമം ബാധകമാകും.


റെയില്‍, എയര്‍പോര്‍ട്ട്, പാസഞ്ചര്‍ ബോട്ടുകള്‍, ക്രൂയിസ് ഷിപ്പ് എന്നിവയ്‌ക്കെല്ലാം നിബന്ധന നടപ്പാക്കും. ബസുകള്‍ പോലുള്ള റോഡ് സംവിധാനങ്ങള്‍ക്ക് ഇത് ബാധകമല്ല. കഴിഞ്ഞ മാസം പ്രഖ്യാപിച്ച നിയമങ്ങളാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്.

വാക്‌സിനെടുക്കാതിരിക്കാന്‍ മെഡിക്കല്‍ കാരണങ്ങള്‍ ഉള്ളവര്‍ ഒഴികെ ഭൂരിപക്ഷത്തിനും വാക്‌സിന്‍ നിബന്ധന പാലിക്കേണ്ടി വരും. വിദേശ പൗരന്‍മാര്‍ക്ക് വാക്‌സിനെടുക്കാതെ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് ഫലം കാണിക്കണം.

നവംബര്‍ 30 മുതല്‍ സമ്പൂര്‍ണ്ണ വാക്‌സിനെടുത്ത് കാനഡയില്‍ പ്രവേശിച്ചവര്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്ത് 72 മണിക്കൂറിനകം തിരിച്ചെത്തിയാല്‍ ടെസ്റ്റ് ഫലം ആവശ്യമായി വരില്ല. കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റസിഡെന്റ്‌സ്, ഇന്ത്യന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എന്നിങ്ങനെ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നേടിയവര്‍ക്കാണ് ഈ ഇളവ്.
Other News in this category



4malayalees Recommends