പ്രതിദിനം 5 ലക്ഷം ബൂസ്റ്ററുകള്‍ നല്‍കി ഒമിക്രോണിന് എതിരെ പ്രതിരോധം ഉറപ്പാക്കാന്‍ യുകെ; 18 വയസ്സിന് മുകളിലേക്ക് എല്ലാവര്‍ക്കും ബൂസ്റ്റര്‍; 12-15 പ്രായക്കാര്‍ക്ക് രണ്ടാം ഡോസിനും അനുമതി; സ്ഥിരീകരിച്ച കേസുകള്‍ 11; ഇന്നുമുതല്‍ മാസ്‌ക് നിര്‍ബന്ധം

പ്രതിദിനം 5 ലക്ഷം ബൂസ്റ്ററുകള്‍ നല്‍കി ഒമിക്രോണിന് എതിരെ പ്രതിരോധം ഉറപ്പാക്കാന്‍ യുകെ; 18 വയസ്സിന് മുകളിലേക്ക് എല്ലാവര്‍ക്കും ബൂസ്റ്റര്‍; 12-15 പ്രായക്കാര്‍ക്ക് രണ്ടാം ഡോസിനും അനുമതി; സ്ഥിരീകരിച്ച കേസുകള്‍ 11; ഇന്നുമുതല്‍ മാസ്‌ക് നിര്‍ബന്ധം

യുകെയില്‍ കോവിഡ് വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ മന്ത്രിമാര്‍. ബൂസ്റ്റര്‍ വാക്‌സിനുകളുടെ കാത്തിരിപ്പ് സമയം മൂന്ന് മാസം വെട്ടിച്ചുരുക്കി ഒമിക്രോണ്‍ വേരിയന്റിനെ ചാടിക്കടക്കാനാണ് ശാസ്ത്രജ്ഞര്‍ ഉദ്ദേശിക്കുന്നത്.


ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം പതിനൊന്നായി. അടുത്ത ആഴ്ചകളില്‍ നൂറുകണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച മുതല്‍ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും.

ഹെയര്‍ സലൂണിലും, ടേക്ക്എവെയിലും മാസ്‌ക് നിര്‍ബന്ധമാകുമെങ്കിലും പബ്ബിലും, റെസ്റ്റൊറന്റിലും ഇതിന്റെ ആവശ്യം വരില്ല. ഒമിക്രോണിന്റെ വേഗത കുറയ്ക്കുകയാണ് ലക്ഷ്യം. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കാത്തിരിക്കുന്നതിന് പകരം മൂന്ന് മാസം കഴിയുമ്പോള്‍ ബൂസ്റ്റര്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ദിവസേന അഞ്ച് ലക്ഷം ഡോസുകള്‍ നല്‍കി വാക്‌സിനേഷന്‍ പദ്ധതിയെ ത്വരിതപ്പെടുത്താനാണ് മന്ത്രിമാര്‍ ലക്ഷ്യമാക്കുന്നത്. 40ന് മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്ററില്‍ മുന്‍ഗണന ലഭിക്കുക. ഇതിന് ശേഷം ഈ പ്രായത്തില്‍ താഴെയുള്ളവരിലേക്കും എത്തും. 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആദ്യമായി രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി.

12ല്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ ലഭിക്കാനുള്ളത്. 5 മുതല്‍ 11 വരെയുള്ളവര്‍ക്ക് വാക്‌സിന്‍ സുരക്ഷിതമാണോയെന്ന് ക്രിസ്മസിന് മുന്‍പ് തന്നെ തീരുമാനിക്കുമെന്ന് എംഎച്ച്ആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജൂണ്‍ റെയിന്‍ വ്യക്തമാക്കി. ആളുകള്‍ ബൂസ്റ്റര്‍ സ്വീകരിച്ച് പ്രതിരോധം ഉയര്‍ത്തണമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ ജോന്നാഥന്‍ വാന്‍ ടാം ഓര്‍മ്മിപ്പിച്ചു.
Other News in this category4malayalees Recommends