അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു ; കൊലപ്പെടുത്തിയത് മുകളിലത്തെ നിലയില്‍ താമസിക്കുന്നയാള്‍ ; മരണം ഉറക്കത്തിനിടെ

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു ; കൊലപ്പെടുത്തിയത് മുകളിലത്തെ നിലയില്‍ താമസിക്കുന്നയാള്‍ ; മരണം ഉറക്കത്തിനിടെ

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. വീണ്ടും യുഎസില്‍ മലയാളിയുടെ മരണം മലയാളി സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയിലെ മോണ്ട് ഗോമറിയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ച് ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു.

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ് കൊല്ലപ്പെട്ട മറിയം. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്. സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. മസ്‌ക്കറ്റ് സെന്റ് ഓര്‍ത്തോഡോക്‌സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലീസ് അധികാരികളില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടുന്നത് പ്രകാരം അലബാമയില്‍ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും നടക്കും. നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിവരികയാണ്.
Other News in this category4malayalees Recommends