നാവികസേനയെ നയിക്കാന്‍ ആദ്യമായി ഒരു മലയാളി; വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ചുമതലയേറ്റു

നാവികസേനയെ നയിക്കാന്‍ ആദ്യമായി ഒരു മലയാളി; വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ചുമതലയേറ്റു
നാവികസേനയെ നയിക്കാന്‍ ആദ്യമായി ഒരു മലയാളി മേധാവി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വെച്ചായിരുന്നു ചടങ്ങ്.സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു.

നാവികസേനയുടെ ചുമതല ഏറ്റെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ആര്‍ ഹരികുമാര്‍ ?പ്രതികരിച്ചു. ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. നേവിയുടെ ഇരുപത്തിയഞ്ചാമത് മേധാവിയാണ് ഹരികുമാര്‍. 2024 ഏപ്രില്‍ മാസം വരെയാണ് കാലാവധി.

ആഴക്കടല്‍ സുരക്ഷയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും എന്നാല്‍ ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. അവരുടെ പാത പിന്തുടരുമെന്നും ആര്‍ ഹരികുമാര്‍ പറഞ്ഞു.

നാവികസേനയില്‍ 35 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഹരികുമാര്‍ തിരുവനന്തപുരം പട്ടം സ്വദേശിയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി ഹരികുമാര്‍ ചുമതലയേറ്റത്.

1983ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് രണ്‍വീര്‍ തുടങ്ങി അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവര്‍ത്തിച്ചു. മുംബൈ സര്‍വകലാശാലയിലും യു.എസ് നേവല്‍ വാര്‍ കോളജിലും ലണ്ടനിലെ കിംഗ്‌സ് കോളജിലുമായിരുന്നു ഉപരിപഠനം.


Other News in this category4malayalees Recommends