നൈജീരിയയില്‍ നിന്ന് മടങ്ങിയെത്തിയയാള്‍ക്ക് ഒമിക്രോണ്‍ എന്ന് സൂചന ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 40 കാരനാണ് കോവിഡ് ; ജാഗ്രത തുടരുമെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യപ്രവര്‍ത്തകര്‍

നൈജീരിയയില്‍ നിന്ന് മടങ്ങിയെത്തിയയാള്‍ക്ക് ഒമിക്രോണ്‍ എന്ന് സൂചന ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 40 കാരനാണ് കോവിഡ് ; ജാഗ്രത തുടരുമെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യപ്രവര്‍ത്തകര്‍
സമാനതകളില്ലാത്ത സാഹചര്യമാണ് ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍. കോവിഡ് പ്രതിസന്ധിയില്‍ നീണ്ടകാല ലോക്ക്ഡൗണിന് ശേഷം യാത്രാ നിരോധനം നീക്കി ജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിനിടെയാണ് കോവിഡ് പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ വകഭേദമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയാകുന്നുവെന്ന് ന്യൂസൗത്ത് വെയില്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

നൈജീരിയയില്‍ നിന്ന് എത്തിയ 40 കാരന്‍ കോവിഡ് പോസിറ്റീവാണ്. ഇയാള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. പുതിയ വേരിയന്റാണോ എന്ന് പരിശോധിച്ച് വരികയാണ്.

നേരത്തെ സിഡ്‌നി എയര്‍പോര്‍ട്ടില്‍ എത്തിയ യുവതിയ്ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ഹെല്‍ത്ത് മിനിസ്റ്റര്‍ ബ്രാഡ് ഹസാര്‍ഡ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ന്യൂ സൗത്ത് വെയില്‍സില്‍ 251 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വകഭേദത്തില്‍ അഞ്ചു കേസുകളാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമില്ലെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

മറ്റൊരു ലോക്ക്ഡൗണ്‍ എന്നത് രാജ്യം ആലോചിക്കുന്നില്ലെന്ന് ഹസാര്‍ഡ് പറഞ്ഞു.വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ് മടങ്ങിയെത്തുന്നത്. പുതിയ വകഭേദങ്ങള്‍ എത്രമാത്രം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അറിയില്ലെങ്കിലും നമ്മള്‍ പോരാട്ടം തുടരുമെന്നും ഹസാര്‍ഡ് പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചും മാസ്‌ക് ഉപയോഗിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.


Other News in this category



4malayalees Recommends