സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ ഒമിക്രോണില്‍ നിന്നും രക്ഷപ്പെടും; ഡബിള്‍ ഡോസ് വാക്‌സിനെടുത്തവരില്‍ രോഗം ഗുരുതരമാകാന്‍ ഇടയില്ലെന്ന് ബയോഎന്‍ടെക് മേധാവി; യുകെയില്‍ കോവിഡ് ഇന്‍ഫെക്ഷനില്‍ 6.5% ഇടിവ്; ആശുപത്രി അഡ്മിഷന്‍ 6% കുറഞ്ഞു

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ ഒമിക്രോണില്‍ നിന്നും രക്ഷപ്പെടും; ഡബിള്‍ ഡോസ് വാക്‌സിനെടുത്തവരില്‍ രോഗം ഗുരുതരമാകാന്‍ ഇടയില്ലെന്ന് ബയോഎന്‍ടെക് മേധാവി; യുകെയില്‍ കോവിഡ് ഇന്‍ഫെക്ഷനില്‍ 6.5% ഇടിവ്; ആശുപത്രി അഡ്മിഷന്‍ 6% കുറഞ്ഞു

വിന്ററില്‍ പുതിയ തരംഗം ആഞ്ഞടിക്കുമെന്ന ആശങ്കകള്‍ രൂക്ഷമാണ്. ഇതിനിടെയാണ് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയത്. പുതിയ സൂപ്പര്‍ സ്‌ട്രെയിന്റെ പ്രകടനം ഏത് വിധത്തിലാണെന്ന് വിലയിരുത്താന്‍ സമയമായിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഒരേ സമയം ആശങ്കയും, ആശ്വാസമാകുന്നുണ്ട്. ഒമിക്രോണ്‍ ബാധിച്ച രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും വാക്‌സിനെടുക്കാത്തവരാണ് ആശുപത്രി കിടക്കയില്‍ എത്തുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


ഈ വിശ്വാസം വാക്‌സിന്‍ നിര്‍മ്മാതാക്കളെയും ആശ്വാസത്തിലാക്കുന്നുവെന്നാണ് ബയോഎന്‍ടെക് മേധാവിയുടെ വാക്കുകള്‍. ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ച് കൊറോണാവൈറസിനെതിരെ സമ്പൂര്‍ണ്ണ പ്രതിരോധം നേടിയവരെ ഒമിക്രോണ്‍ സാരമായി ഏശാന്‍ ഇടയില്ലെന്നാണ് ജര്‍മ്മനി ആസ്ഥാനമായ സ്ഥാപനത്തിന്റെ സഹസ്ഥാപകന്‍ ഡോ. ഉഗുര്‍ സാഹിന്‍ വ്യക്തമാക്കുന്നത്. ഈ കമ്പനിയും ഫൈസറും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.

പുതിയ വേരിയന്റ് ഇന്‍ഫെക്ഷന്‍ നിരക്ക് കുതിച്ചുയരാന്‍ ഇടയാക്കുമെങ്കിലും ശരീരത്തിനകത്ത് പ്രവേശിക്കാന്‍ വേരിയന്റ് നശിപ്പിക്കപ്പെടുമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ഉഗുര്‍ സാഹിന്‍ വ്യക്തമാക്കുന്നത്. 'ഒരു വൈറസ് ഇമ്മ്യൂണിറ്റിയെ മറികടന്നാല്‍ ആന്റിബോഡികള്‍ക്ക് എതിരെയാണ് ഇത് നേടുന്ന്. എന്നാല്‍ ഗുരുതര രോഗങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ ഒരു രണ്ടാം നിര പ്രതിരോധമുണ്ട്- ടി സെല്ലുകള്‍. പ്രതിരോധശേഷിയെ ചാടിക്കടന്നെത്തുന്ന വൈറസിനും ടി സെല്ലുകളെ സമ്പൂര്‍ണ്ണമായി മറികടക്കാന്‍ കഴിയില്ല', ഡോ. സാഹിന്‍ വ്യക്തമാക്കി.

വാക്‌സിനേഷന്‍ എടുത്ത വ്യക്തികള്‍ക്ക് മ്യൂട്ടേഷനിലുണ്ടായ വൈറസിനെ നേരിടാനുള്ള ഇമ്മ്യൂണ്‍ സിസ്റ്റം ഉണ്ടാകുമെന്ന് ഡോ. സാഹിന്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ സാധിക്കുന്ന ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാകണം. വേരിയന്റ് അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ എത്രത്തോളം രൂപമാറ്റം വരുത്തിയിരിക്കാമെന്ന ആശങ്കയില്‍ വാക്‌സിനുകള്‍ ഫലപ്രദമായേക്കില്ലെന്ന് ഭയപ്പെടുന്ന നിരവധി വിദഗ്ധരുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് ബയോഎന്‍ടെക് ചീഫ് വ്യക്തമാക്കുന്നത്. 'പദ്ധതിയില്‍ മാറ്റമില്ല. മൂന്നാം ഡോസ് എത്രയും വേഗം നല്‍കുക', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ കോവിഡ് കണക്കുകള്‍ എല്ലാ മേഖലയിലും താഴുകയാണ്. യുകെയില്‍ ഇതുവരെ 22 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 39,716 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. മരണപ്പെടുന്നവരുടെയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെയും എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.
Other News in this category4malayalees Recommends