ഒമിക്രോണ്‍ 12 ലേറെ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു ; യാത്രാ നിരോധനം ജന ജീവിതത്തെ പ്രതിസന്ധിയിലാക്കും ; വ്യാപനം തടയാന്‍ യാത്രാ നിരോധനത്തിന് സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ 12 ലേറെ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു ; യാത്രാ നിരോധനം ജന ജീവിതത്തെ പ്രതിസന്ധിയിലാക്കും ; വ്യാപനം തടയാന്‍ യാത്രാ നിരോധനത്തിന് സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന
യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഒമിക്രോണ്‍ വ്യാപനം തടയാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ വ്യാപകമായി വിലക്കേര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. യാത്രാ നിരോധനം ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുകയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറയുന്നു.

യാത്രാ നിരോധനം കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ സാരമായി ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ശാസ്ത്രീയമായ ഉപദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളാണ് അഭികാമ്യം. അന്താരാഷ്ട്ര യാത്രികരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ പന്ത്രണ്ടിലധികം രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങളും ജാഗ്രതയും കര്‍ശനമാക്കിയിരിക്കുകയാണ്.

Other News in this category4malayalees Recommends