പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നു ; ജനുവരിയ്ക്കുള്ളില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ; ജിപിമാര്‍ ഞായറാഴ്ചയും ജോലി ചെയ്താല്‍ ഓവര്‍ടൈം ഡ്യൂട്ടി ; പൊരുതാനുറച്ച് ആരോഗ്യ രംഗം

പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നു ; ജനുവരിയ്ക്കുള്ളില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ; ജിപിമാര്‍ ഞായറാഴ്ചയും ജോലി ചെയ്താല്‍ ഓവര്‍ടൈം ഡ്യൂട്ടി ; പൊരുതാനുറച്ച് ആരോഗ്യ രംഗം

കോവിഡ് വേരിയന്റായ ഒമിക്രോണ്‍ ആശങ്കയാകുമ്പോള്‍ ഇനി തോല്‍ക്കാന്‍ മനസില്ലെന്നാണ് യുകെയുടെ ആരോഗ്യ രംഗം പറയുന്നത്. പൊരുതി തന്നെ മുന്നോട്ട് പോകാനുറച്ചിരിക്കുകയാണ് സര്‍ക്കാരും ആരോഗ്യ രംഗവും. ജനുവരി അവസാനത്തോടെ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കി സുരക്ഷിതമാക്കാനുള്ള വലിയൊരു ദൗത്യമാണ് തുടക്കമിടുന്നത്. ഇത് വലിയ വെല്ലുവിളിയാണെന്നും അതിജീവനത്തിന്റെ വലിയ ചുവടുവയ്പ്പാണെന്നും പ്രധാനമന്ത്രി പറയുന്നു.


UK, Germany, Italy confirm cases of Omicron coronavirus variant |  Coronavirus pandemic News | Al Jazeera


നിലവില്‍ എട്ടോളം ഒമിക്രോണ്‍ കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 22 വേരിയന്റ് രോഗികളുണ്ട്. എന്നാല്‍ വാക്‌സിന്‍ പ്രതിരോധം ആരോഗ്യമേഖലയെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പോലെ അധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നില്ലെന്നതാണ് പ്രധാനം. പലരും രോഗ ബാധിതരായാലും ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുന്നില്ലെന്നതും ആരോഗ്യ മേഖലയ്ക്ക് ആശ്വാസമാണ്.

വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ സൈന്യ സഹായം തേടാനിരിക്കുകയാണ് പ്രധാനമന്ത്രി. ജിപിമാര്‍ക്ക് ഓരോ വാക്‌സിനേഷനും പതിനഞ്ച് പൗണ്ട് വീതം നല്‍കും. ഞായറാഴ്ചയാണെങ്കില്‍ അഞ്ച് പൗണ്ട് ബോണസുമായി കിട്ടും. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്തവര്‍ക്ക് വാക്‌സിന്‍ വീട്ടിലെത്തി നല്‍കിയാല്‍ 30 പൗണ്ട് നല്‍കും. വാക്‌സിന്‍ വോളണ്ടിയര്‍മാരായി 10000 പേരെ റിക്രൂട്ട് ചെയ്യുമെന്നും കൂടുതല്‍ വോളണ്ടിയര്‍മാരെ വിഷയത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ പ്രക്രിയ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറയുന്നു.

Third Omicron Case Detected in UK, Face Masks Compulsory from Tuesday

ജനുവരി അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കും. പ്രായമനുസരിച്ചാണ് വാക്‌സിന്‍ ലിസ്റ്റ്. അപ്പോയ്ന്‍മെന്റെടുക്കാന്‍ സമയം എന്‍എച്ച്എസ് ബന്ധപ്പെടും. കൂടുതല്‍ കമ്യൂണിറ്റി ഫാര്‍മസി സൈറ്റുകള്‍ കൊണ്ടുവരും.

താത്കാലിക വാക്‌സിന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ജനങ്ങളെ സഹായിക്കുമെന്നാണ് കണക്ക്. 3000 വാക്‌സിനേഷന്‍ സൈറ്റുകള്‍ കൊണ്ടുവരും. നാനൂറോളം സൈനീകര്‍ എന്‍എച്ച്എസ് ജീവനക്കാരെ സഹായിക്കാന്‍ രംഗത്തെത്തും. ഇതോടെ പ്രതിരോധ സംവിധാനം ശക്തമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Other News in this category4malayalees Recommends