ഒമാനില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇപെയ്‌മെന്റ് നിര്‍ബന്ധം

ഒമാനില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇപെയ്‌മെന്റ് നിര്‍ബന്ധം
ഒമാനില്‍ അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഇലക്ട്രേണിക് പെയ്‌മെന്റ് നിര്‍ബന്ധമാക്കുന്നു. ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം എന്നനിലയില്‍ വ്യവസായ മേഖല, കോംപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഗിഫ്റ്റ് മാര്‍ക്കറ്റുകള്‍, ഭക്ഷ്യ വില്‍പന, സ്വര്‍ണ്ണം വെള്ളി വില്‍പന ശാലകള്‍, റസ്റ്ററന്റുകള്‍, കഫേകള്‍, പഴം പച്ചക്കറി, ഇലക്ട്രേണിക് , കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വില്‍പന, പുകയില ഉല്‍പനങ്ങള്‍ എന്നീ മേഖലകളിലാണ് ഇപെയ്‌മെന്റ് നടപ്പാക്കുക. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം സഹായകമാവുമെന്ന് ഒമാന്‍ സെന്റട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കുകളുമായി സഹകരിച്ച് വ്യാപാരികള്‍ക്ക് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കുമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി



Other News in this category



4malayalees Recommends