ഓസ്‌ട്രേലിയക്കാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്; അക്രമണത്തിന് ഒരുങ്ങി 'കൊതുക് പട'; റെക്കോര്‍ഡ് മഴ മൂലം കൊതുകുകള്‍ പെറ്റുപെരുകി; അനുയോജ്യമായ കാലാവസ്ഥയില്‍ ഇനി ഓസ്‌ട്രേലിയക്ക് നേരിടേണ്ടത് കൊതുകിനെ?

ഓസ്‌ട്രേലിയക്കാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്; അക്രമണത്തിന് ഒരുങ്ങി 'കൊതുക് പട'; റെക്കോര്‍ഡ് മഴ മൂലം കൊതുകുകള്‍ പെറ്റുപെരുകി; അനുയോജ്യമായ കാലാവസ്ഥയില്‍ ഇനി ഓസ്‌ട്രേലിയക്ക് നേരിടേണ്ടത് കൊതുകിനെ?

നമ്മുടെ നാട്ടിലും മഴ പെയ്യാറുണ്ട്. അടുത്ത കാലത്തായി തോന്നുന്ന സമയത്തെല്ലാം മഴ പെയ്ത് വെള്ളപ്പൊക്കവും, വെള്ളപ്പൊക്ക ഭീതിയുമെല്ലാം പരത്തുകയാണ് മഴ. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റ് മുന്നറിയിപ്പുകളൊന്നും ലഭിച്ച കേട്ടുകേള്‍വി നമുക്കില്ല. പക്ഷെ ഓസ്‌ട്രേലിയയില്‍ സ്ഥിതി വ്യത്യസ്തമാണ്. റെക്കോര്‍ഡ് മഴയ്ക്ക് പിന്നാലെ മറ്റൊരു ഭീഷണിയെ നേരിടുകയാണ് അവര്‍.


കൊതുകുകളുടെ പടയാണ് ഓസ്‌ട്രേലിയക്കാരെ 'ഓടിച്ചിട്ട്' കുത്താന്‍ ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. പെയ്തിറങ്ങിയ കനത്ത മഴ സൃഷ്ടിച്ച അന്തരീക്ഷത്തില്‍ കൊതുകുകള്‍ പെറ്റുപെരുകിയതാണ് ഇതിന് കാരണം. അഴുക്ക് വെള്ളവും, ഈര്‍പ്പമുള്ള അന്തരീക്ഷവും ചേര്‍ന്ന് കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുങ്ങിയതായി ഓസ്‌ട്രേലിയന്‍ മ്യൂസിയത്തിലെ ഡേവിഡ് ബോക്ക് എബിസിയോട് പറഞ്ഞു.

അതേസമയം ഈ വര്‍ഷം പതിവിലും കൂടുതല്‍ കൊതുക് ശല്യം ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്. ഓസ്‌ട്രേലിയയില്‍ 300 തരം രക്തം കുടിക്കുന്ന പ്രാണികളാണുള്ളത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഇവയെ കാണാം. സ്പ്രിംഗ് സീസണില്‍ പ്രജനനം നടത്തുന്ന ഈ പ്രാണികള്‍ ചൂട് കാലാവസ്ഥയിലാണ് രംഗത്തിറങ്ങുക.

ഓസ്‌ട്രേലിയയില്‍ കൊതുക് കടി മൂലം റോസ് റിവര്‍ വൈറസ്, ഡെങ്കിപ്പനി എന്നിവയാണ് പൊതുവെ പടരാറുള്ളത്. റോസ് റിവര്‍ വൈറസിന് ചികിത്സകള്‍ ലഭ്യമല്ല. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ മാത്രമാണ് ഇതിന് ലഭിക്കുക.
Other News in this category4malayalees Recommends