ഒമിക്രോണ്‍ ഭീതി; കൂടുതല്‍ രാജ്യങ്ങളെ യാത്രാവിലക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ; പുതിയ സൂപ്പര്‍ വേരിയന്റ് പരക്കുന്നത് തടയാന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം നിരോധിച്ചു

ഒമിക്രോണ്‍ ഭീതി; കൂടുതല്‍ രാജ്യങ്ങളെ യാത്രാവിലക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ; പുതിയ സൂപ്പര്‍ വേരിയന്റ് പരക്കുന്നത് തടയാന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം നിരോധിച്ചു

കാനഡയുടെ കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളുടെ പട്ടികയിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതായി കനേഡിയന്‍ ഗവണ്‍മെന്റ്. നൈജീരിയ, ഈജിപ്ത്, മലാവി എന്നിവ രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.


ഈ രാജ്യങ്ങളിലേക്ക് കഴിഞ്ഞ 14 ദിവസത്തിനിടെ യാത്ര ചെയ്ത വിദേശ പൗരന്‍മാര്‍ക്കാണ് കാനഡയില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഏഴ് സതേണ്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഈ പത്ത് രാജ്യങ്ങളിലേക്ക് കഴിഞ്ഞ 14 ദിവസത്തിനിടെ യാത്ര ചെയ്ത കനേഡിയന്‍ പൗരന്‍മാരും, പെര്‍മനന്റ് റസിഡന്‍സും കാനഡയിലേക്ക് യാത്ര ചെയ്യാന്‍ നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലം ആവശ്യമാണ്. രാജ്യത്ത് എത്തിച്ചേര്‍ന്ന ശേഷം കൂടുതല്‍ ടെസ്റ്റിംഗും, ക്വാറന്റൈന്‍ നടപടികളും ആവശ്യമായി വരും.

വ്യോമ മാര്‍ഗ്ഗം എത്തിച്ചേരുന്നവര്‍ കനേഡിയന്‍ ഇമിഗ്രേഷന്‍, വാക്‌സിനേഷന്‍ സ്റ്റാറ്റസ് നോക്കാതെ എയര്‍പോര്‍ട്ടില്‍ ടെസ്റ്റിംഗിന് വിധേയമാകേണ്ടി വരും. ഇവര്‍ നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ ക്വാറന്റൈന്‍ ചെയ്യണം. 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് ഫലത്തിന് പുറമെയാണിത്.
Other News in this category



4malayalees Recommends