എന്താണിത്ര പുകില്? ഒമിക്രോണ്‍ കേസുകളുടെ പേരിലുള്ള അങ്കലാപ്പിനെ ചോദ്യം ചെയ്ത് ലോകാരോഗ്യ സംഘടന; വൈറസ് ബാധിച്ചാല്‍ ലക്ഷണങ്ങള്‍ പോലുമില്ല; നിലവിലെ വാക്‌സിനുകള്‍ ആശുപത്രിയിലെത്തിക്കാതെ, മരണത്തില്‍ നിന്നും രക്ഷിക്കും?

എന്താണിത്ര പുകില്? ഒമിക്രോണ്‍ കേസുകളുടെ പേരിലുള്ള അങ്കലാപ്പിനെ ചോദ്യം ചെയ്ത് ലോകാരോഗ്യ സംഘടന; വൈറസ് ബാധിച്ചാല്‍ ലക്ഷണങ്ങള്‍ പോലുമില്ല; നിലവിലെ വാക്‌സിനുകള്‍ ആശുപത്രിയിലെത്തിക്കാതെ, മരണത്തില്‍ നിന്നും രക്ഷിക്കും?

ലോകം ഇപ്പോള്‍ പുതിയ ആശങ്കയുടെ മുനമ്പിലാണ്. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റാണ് ഈ ആശങ്കയ്ക്ക് കാരണം. ഇതിന്റെ പേരിലുള്ള യാത്രാവിലക്കുകളും പ്രതിരോധനടപടികളും കൊടുമ്പിരി കൊള്ളുമ്പോള്‍ ആശ്ചര്യം അറിയിച്ചിരിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. സൂപ്പര്‍ വേരിയന്റ് പിടിപെട്ടാല്‍ പോലും വളരെ ചെറിയ ലക്ഷണങ്ങളോ, ഒട്ടും ലക്ഷണങ്ങള്‍ ഇല്ലാത്ത അവസ്ഥയോ നേരിടുമ്പോള്‍ എന്തിനാണ് ഇത്രയും പരിഭ്രാന്തിയെന്നാണ് ഡബ്യുഎച്ച്ഒയുടെ ചോദ്യം.


പുതിയ വേരിയന്റ് വാക്‌സിന്റെ ഫലം കുറയ്ക്കുന്നുവെന്ന ആരോപണങ്ങളില്‍ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഡെല്‍റ്റാ വേരിയന്റിനേക്കാള്‍ മികച്ച രീതിയില്‍ ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ സമ്മാനിക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയാലും ഇതാണ് സ്ഥിതിയെന്ന് ഡബ്യുഎച്ച്ഒ വക്താവ് പറയുന്നു.

എന്നാല്‍ ആശുപത്രിയിലെത്തുന്നതും, മരണത്തില്‍ കലാശിക്കുന്നതും തടയാനുള്ള നിലവിലെ വാക്‌സിനുകളുടെ ഫലത്തെ ഇത് കുറയ്ക്കുന്നുവെന്ന് യാതൊരു സൂചടനയുമില്ലെന്ന് റോയിറ്റേഴ്‌സുമായി സംസാരിച്ച വക്താവ് പറയുന്നു. ആഗോള തലത്തില്‍ വീണ്ടും കൊറോണയുടെ ഭരണം നിലനിര്‍ത്തുമെന്ന ആശങ്കകള്‍ക്ക് ആദ്യമായി ഔദ്യോഗിക വിരാമം നല്‍കിയിരിക്കുകയാണ് ഈ വാക്കുകള്‍.

ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുമ്പോഴും സൗത്ത് ആഫ്രിക്കയിലെ ജനസംഖ്യാനുപാതം അനുസരിച്ച് കുറവ് കോവിഡ് കേസുകളാണ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം എത്തിയില്ലാത്ത ഘട്ടത്തിലും സ്ഥിതി മറിച്ചാണ്. സൗത്ത് ആഫ്രിക്കയില്‍ ഇതുവരെ 172 ഒമിക്രോണ്‍ കേസുകള്‍ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നുമാത്രമല്ല പുതിയ വേരിയന്റ് പിടിപെട്ടവര്‍ വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിക്കുന്നതെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ രൂപപ്പെട്ടെന്ന് കരുതുന്ന ബോട്‌സ്വാനയില്‍ 19 കേസുകള്‍ മാത്രമാണുള്ളത്. അതേസമയം സൗത്ത് ആഫ്രിക്കയില്‍ കാല്‍ശതമാനം പേര്‍ മാത്രമാണ് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എടുത്തിരിക്കുന്നത്. യുകെയില്‍ ഇത് 70 ശതമാനമാണ്. ഈ ഘട്ടത്തില്‍ പരിഭ്രാന്തി പരത്താതെ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കാനാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
Other News in this category4malayalees Recommends