യുകെയുടെ കോവിഡ് മഹാമാരി തിരിച്ചെത്തി? ഇന്‍ഫെക്ഷനുകള്‍ 11% വര്‍ദ്ധിച്ചു; മരണങ്ങളില്‍ 15% വര്‍ദ്ധന; ആശുപത്രി പ്രവേശനങ്ങളില്‍ നാമമാത്ര കുറവ്; വിന്ററിലേക്ക് പോകവെ ബ്രിട്ടന്‍ വീണ്ടും വൈറസിന്റെ പിടിയില്‍ അമരുമോ?

യുകെയുടെ കോവിഡ് മഹാമാരി തിരിച്ചെത്തി? ഇന്‍ഫെക്ഷനുകള്‍ 11% വര്‍ദ്ധിച്ചു; മരണങ്ങളില്‍ 15% വര്‍ദ്ധന; ആശുപത്രി പ്രവേശനങ്ങളില്‍ നാമമാത്ര കുറവ്; വിന്ററിലേക്ക് പോകവെ ബ്രിട്ടന്‍ വീണ്ടും വൈറസിന്റെ പിടിയില്‍ അമരുമോ?

ബ്രിട്ടനിലെ കോവിഡ് പ്രതിസന്ധി വീണ്ടും ചൂടുപിടിക്കുന്നു. കേസുകളും, മരണസംഖ്യയും നാല് ദിവസത്തിനിടെ ആദ്യമായി വീണ്ടും വര്‍ദ്ധിച്ചതാണ് ഈ ആശങ്കയ്ക്ക് ഇടയാക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ 48,374 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളില്‍ നിന്നും 10.8 ശതമാനമാണ് വര്‍ദ്ധന.


കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് പോസിറ്റീവ് ടെസ്റ്റുകളില്‍ ഈ തോതിലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടില്‍ എട്ട് പുതിയ ഒമിക്രോണ്‍ വേരിയന്റ് കേസുകളും രേഖപ്പെടുത്തിയതോടെ യുകെയിലെ ആകെ കേസുകള്‍ 22 ആയി. വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 14.8 ശതമാനം വര്‍ദ്ധനവാണ് ഒരാഴ്ചയ്ക്കിടെ രേഖപ്പെടുത്തിയത്. 171 പേരാണ് ഒടുവിലായി വൈറസിന് കീഴടങ്ങിയത്.

അതേസമയം ആശുപത്രി പ്രവേശനങ്ങളില്‍ കുറവ് വരുന്നത് തുടരുകയാണ്. 706 പേരാണ് ഒടുവിലായി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ ഘട്ടത്തിലാണ് യുകെയിലെ ജിപിമാരെ വീണ്ടും ബൂസ്റ്റര്‍ വാക്‌സിനേഷന്‍ പദ്ധതിയിലേക്ക് ഇറക്കുമെന്ന് സാജിദ് ജാവിദ് വ്യക്തമാക്കിയത്. ഇതോടെ പതിവ് ജോലി ഭാരം കുറയുമെങ്കിലും ഇത് വീണ്ടും രോഗികള്‍ക്ക് ഡോക്ടര്‍മാരെ നേരില്‍ കാണാനുള്ള പദ്ധതിയെ അട്ടിമറിക്കും.

ഒമിക്രോണ്‍ വേരിയന്റില്‍ നിന്നും സുരക്ഷ നല്‍കാന്‍ ആളുകള്‍ക്ക് മൂന്നാമത്തെ ഡോസ് നല്‍കേണ്ടത് ഒരു ദേശീയ ആവശ്യമായി മാറിയിരിക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. കോവിഡ് ഇതര രോഗികളെ കാണാന്‍ ജിപിമാരുമായി മാസങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ ശേഷമാണ് ജാവിദ് ഇപ്പോള്‍ നിലപാട് മാറ്റുന്നത്. ജനുവരി അവസാനത്തോടെ 50 മില്ല്യണ്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി.

പദ്ധതിയുടെ പ്രധാന ഭാഗമായി ജിപിമാരെ മാറ്റിയതിന് പുറമെ ഓരോ ഡോസ് വാക്‌സിന്‍ കുത്തിവെയ്ക്കുമ്പോഴും 15 പൗണ്ട് വീതം ഫീസും നല്‍കും. ഞായറാഴ്ച വാക്‌സിനെടുത്താല്‍ 5 പൗണ്ട് ബോണസും ലഭിക്കും. വീട്ടിലെത്തി ബുദ്ധിമുട്ടുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ 30 പൗണ്ടാണ് പ്രീമിയം നല്‍കുക.
Other News in this category4malayalees Recommends