കൊന്ത നല്‍കിയത് സ്വീകരിച്ചില്ല, ആദ്യ ബന്ധത്തിലെ കുട്ടി പൊട്ടിക്കരഞ്ഞു, വിവാഹം കഴിഞ്ഞതിന് പിന്നാലെ വ്യാജ വാര്‍ത്തകള്‍ ; പ്രതികരിച്ച് അപ്‌സരയും ആല്‍ബിയും

കൊന്ത നല്‍കിയത് സ്വീകരിച്ചില്ല, ആദ്യ ബന്ധത്തിലെ കുട്ടി പൊട്ടിക്കരഞ്ഞു, വിവാഹം കഴിഞ്ഞതിന് പിന്നാലെ വ്യാജ വാര്‍ത്തകള്‍ ; പ്രതികരിച്ച് അപ്‌സരയും ആല്‍ബിയും
തങ്ങള്‍ക്ക് ആദ്യ ബന്ധത്തില്‍ കുട്ടികളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി നടി അപ്‌സരയും ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസും. വിവാഹശേഷം തിരുവനന്തപുരത്തു സംഘടിപ്പിച്ച സത്കാരത്തിന് എത്തിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം. വിവാഹ ശേഷം നിരവധി വാര്‍ത്തകളാണ് ഇരുവരുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.

'അപ്‌സരയ്ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. ആ കുട്ടിയുമായാണ് ഇന്നലെ വിവാഹത്തിന് എത്തിയത്. ചടങ്ങുകള്‍ക്കിടെ ആ കുട്ടി പൊട്ടിക്കരഞ്ഞു എന്നെല്ലാമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ വാര്‍ത്ത. അപ്‌സരയ്ക്ക് ഇതുവരെ മക്കളില്ല. ഇതെല്ലാം തെറ്റാണ്. ഈ വാര്‍ത്തകള്‍ ഞങ്ങളെ വിഷമിപ്പിച്ചു' ആല്‍ബി പറഞ്ഞു.


ചടങ്ങ് കഴിഞ്ഞ് ഫോണ്‍ എടുത്തു നോക്കിയപ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ കണ്ടത്. മോളുമായാണ് അപ്‌സര മണ്ഡപത്തില്‍ വന്നത്. ആല്‍ബിക്കും രണ്ടു മക്കളുണ്ട്. അല്‍ബിയും അപ്‌സരയും സന്തോഷത്തിലാണ്. പക്ഷേ മക്കളെ ശ്രദ്ധിക്കുന്നില്ല. എന്തൊരു അമ്മയും അച്ഛനും ആണ്. എന്നിങ്ങനെ വളരെയധികം പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് അപ്‌സരയും പറയുന്നു.

മിശ്ര വിവാഹം ആയതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും വ്യാജ വാര്‍ത്തകള്‍ വന്നിരുന്നുവെന്നും താരം വെളിപ്പെടുത്തി. തൃശൂരിലെ ആചാരമനുസരിച്ച് വിവാഹശേഷം വരന്റെ വീട്ടിലേക്ക് വധു വരുമ്പോള്‍ മാലയും കൊന്തയും അണിയിച്ചാണ് സ്വീകരിക്കുക. തലയില്‍ റോസാപ്പൂവൂം മുല്ലപ്പൂവും വച്ചിരുന്നതിനാല്‍ തന്റെ അമ്മ നല്‍കിയ കൊന്ത അപ്‌സരയ്ക്ക് അണിയാനായില്ല. അതുകൊണ്ട് കൊന്ത കയ്യില്‍ പിടിച്ചു. എന്നാല്‍ അമ്മ കൊടുത്ത കൊന്ത കഴുത്തിലിടാന്‍ അപ്‌സര തയാറായില്ല എന്നാണു ചിലര്‍ വാര്‍ത്ത കൊടുത്തത്.

അപ്‌സര ഹിന്ദുവാണ് ആ വിശ്വാസം അനുസരിച്ചാണ് ജീവിക്കുക. താന്‍ ക്രിസ്ത്യാനി ആണ്. എന്നാല്‍ മതത്തിലൊന്നും വിശ്വസിക്കാത്ത ആളാണ്. അപ്പോള്‍ അങ്ങനെ ജീവിക്കുമെന്നും ആല്‍ബി വ്യക്തമാക്കി. നവംബര്‍ 29ന് ചോറ്റാനിക്കരയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. അപ്‌സര പ്രധാന വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഇക്കാലയളവിലെ സൗഹൃദമാണ് പ്രണയമായി വളര്‍ന്നത്. നിലവില്‍ സാന്ത്വനം സീരിയലിലാണ് അപ്‌സര അഭിനയിക്കുന്നത്.

Other News in this category4malayalees Recommends