നാട്ടില്‍ പോയി മടങ്ങുന്നവര്‍ക്ക് യുകെയില്‍ ക്വാറന്റൈന്‍ പൂട്ട്! യാത്ര കഴിഞ്ഞെത്തുന്നവര്‍ അഞ്ച് ദിവസം ക്വാറന്റൈന്‍ ചെയ്യണം; ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എടുത്തതൊന്നും കാര്യമില്ല; ശാസ്ത്രജ്ഞരുടെ ഉപദേശം സര്‍ക്കാര്‍ കേള്‍ക്കുമോ?

നാട്ടില്‍ പോയി മടങ്ങുന്നവര്‍ക്ക് യുകെയില്‍ ക്വാറന്റൈന്‍ പൂട്ട്! യാത്ര കഴിഞ്ഞെത്തുന്നവര്‍ അഞ്ച് ദിവസം ക്വാറന്റൈന്‍ ചെയ്യണം; ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എടുത്തതൊന്നും കാര്യമില്ല; ശാസ്ത്രജ്ഞരുടെ ഉപദേശം സര്‍ക്കാര്‍ കേള്‍ക്കുമോ?

ക്രിസ്മസ് യാത്രകള്‍ ലക്ഷ്യം വെയ്ക്കുന്നവര്‍ക്ക് യുകെയില്‍ ക്വാറന്റൈന്‍ പൂട്ടിടണമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍. യാത്ര കഴിഞ്ഞ് യുകെയില്‍ തിരിച്ചെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്നാണ് സേജ് ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നത്. ഒമിക്രോണ്‍ വേരിയന്റിന്റെ ഇറക്കുമതി തടയാന്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാക്കാനാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്.


പുതിയ കോവിഡ് വേരിയന്റിനെ നേരിടാന്‍ പുതിയ നടപടികള്‍ ആരംഭിക്കാത്ത പക്ഷെ സുപ്രധാന തരംഗം തന്നെ രൂപപ്പെടുമെന്ന് സേജ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ വീട്ടില്‍ 10 ദിവസം ക്വാറന്റൈന്‍ ചെയ്യണമെന്നാണ് പുതിയ നിബന്ധന. ഇത് ലംഘിച്ചാല്‍ 10,000 പൗണ്ട് പിഴയും ഈടാക്കും.

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും നിബന്ധനയില്‍ ഇളവ് നല്‍കില്ല. ഷോപ്പുകളിലും, പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടിയും തുടങ്ങിയിട്ടുണ്ട്. നിലവില്‍ യുകെയില്‍ മടങ്ങിയെത്തുന്നവര്‍ രണ്ട് ദിവസത്തിനകം നെഗറ്റീവ് ടെസ്റ്റ് നേടുന്നത് വരെ ഐസൊലേഷനില്‍ കഴിയാനുള്ള നിബന്ധനയും ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ഒമിക്രോണ്‍ സംബന്ധിച്ച അടിയന്തര യോഗത്തില്‍ യുകെയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് അഞ്ച് ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് സേജ് ഉപദേശിച്ചത്. രണ്ട് ദിവസത്തെ ക്വാറന്റൈന്‍ കാലാവധി പര്യാപ്തമല്ലെന്നാണ് ഉപദേശക പാനല്‍ കരുതുന്നത്.

രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് അഞ്ച് ദിവസം സെല്‍ഫ് ഐസൊലേഷനും, എട്ടാം ദിവസം ടെസ്റ്റും ഏര്‍പ്പെടുത്താനും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. യാത്ര പുറപ്പെടുന്നതിന് മുന്‍പ് പിസിആര്‍ ടെസ്റ്റ് നടത്താനും ഇവര്‍ ഉപദേശിക്കുന്നുണ്ട്.
Other News in this category4malayalees Recommends