സൗത്ത് ആഫ്രിക്ക ഒമിക്രോണ്‍ വേരിയന്റിനെ കുറിച്ച് വിവരം നല്‍കും മുമ്പേ ലണ്ടനില്‍ സാന്നിധ്യം ; മൂന്നു വാക്‌സിനുകളും സ്വീകരിച്ച ഇസ്രയേലി ഡോക്ടര്‍ ലണ്ടനിലെ കോണ്‍ഫറന്‍സില്‍ അസുഖ ബാധിതനായി ; ആശങ്കയാകുന്നു പുതിയ റിപ്പോര്‍ട്ട്

സൗത്ത് ആഫ്രിക്ക ഒമിക്രോണ്‍ വേരിയന്റിനെ കുറിച്ച് വിവരം നല്‍കും മുമ്പേ ലണ്ടനില്‍ സാന്നിധ്യം ; മൂന്നു വാക്‌സിനുകളും സ്വീകരിച്ച ഇസ്രയേലി ഡോക്ടര്‍ ലണ്ടനിലെ കോണ്‍ഫറന്‍സില്‍ അസുഖ ബാധിതനായി ; ആശങ്കയാകുന്നു പുതിയ റിപ്പോര്‍ട്ട്
കോവിഡ് പുതിയ വകഭേദം ഒമിക്രോണ്‍ സൗത്ത്ആഫ്രിക്കയിലാണ് ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ അതിന് മുമ്പേ പുതിയ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ രാജ്യങ്ങളുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ നേരത്തെ വേരിയന്റിന്റെ സാന്നിധ്യം ഉണ്ടായതായി റിപ്പോര്‍ട്ട്.


നവംബര്‍ 23 ന് ലണ്ടനിലെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഇസ്രയേലി ഡോക്ടര്‍ക്കാണ് രോഗം പിടിപെട്ടത്. ഇദ്ദേഹം മൂന്നു വാക്‌സിനും സ്വീകരിച്ച വ്യക്തിയാണ്. തന്നെ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വേരിയന്റാണെന്ന ഡോക്ടറുടെ സംശയം ലണ്ടനിലെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 1250 പേരിലും ഞെട്ടലുണ്ടാക്കുകയാണ്.

ഡോ എലാദ് മാവോര്‍ നവംബര്‍ 19നെത്തി ഐലിംഗ്ടണിലെ ഹോട്ടലില്‍ താമസിച്ചു. ഈസ്റ്റ് ലണ്ടന്‍ ന്യൂഹാമിലെ എക്‌സെല്‍ ലണ്ടനില്‍ മൂന്നു ദിവസം നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ 45 കാരനായ കാര്‍ഡിയോളജിസ്റ്റ് നാലാം ദിവസം കോവിഡ് പൊസിറ്റീവായി. പനിയും തൊണ്ടവേദനയും പേശിവലിയലുമായിരുന്നു ലക്ഷണം.

നവംബര്‍ 20, 21,24 തിയതികളില്‍ പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നു.

ലക്ഷണങ്ങള്‍ കണ്ട് നാലാമത്തെ ടെസ്റ്റിലാണ് അസുഖം സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്നാണ് തനിക്ക് ഒമിക്രാണ്‍ പിടിപെട്ടതെന്നാണ് ഡോക്ടര്‍ പറയുന്നത്. തന്റെ സഹപ്രവര്‍ത്തകനായ 69 കാരന് തന്നില്‍ നിന്ന് രോഗ വ്യാപനമുണ്ടായെന്നും ഇദ്ദേഹം സംശയിക്കുന്നു.

ഡോക്ടറുടെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ രാജ്യത്ത് നേരത്തെ പുതിയ വകഭേദം ഉണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ രോഗ വ്യാപനം എത്രയാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

Other News in this category4malayalees Recommends