മിഷിഗണ്‍ സ്‌കൂളിലെ വെടിവയ്പ്പ് ; വെടിയുതിര്‍ത്ത 15 കാരന്‍ പ്രശ്‌നക്കാരന്‍ ; മോശം പെരുമാറ്റത്തെ കുറിച്ച് മൂന്നു മണിക്കൂര്‍ മുമ്പ് അധ്യാപകരും മാതാപിതാക്കളോട് സംസാരിച്ചിരുന്നു ; പൊലീസ് ഇടപെട്ടതിനാല്‍ വലിയൊരു കൂട്ടക്കൊല ഒഴിവായി

മിഷിഗണ്‍ സ്‌കൂളിലെ വെടിവയ്പ്പ് ; വെടിയുതിര്‍ത്ത 15 കാരന്‍ പ്രശ്‌നക്കാരന്‍ ; മോശം പെരുമാറ്റത്തെ കുറിച്ച് മൂന്നു മണിക്കൂര്‍ മുമ്പ് അധ്യാപകരും മാതാപിതാക്കളോട് സംസാരിച്ചിരുന്നു ; പൊലീസ് ഇടപെട്ടതിനാല്‍ വലിയൊരു കൂട്ടക്കൊല ഒഴിവായി
15കാരനായ ഏതന്‍ ക്രംബ്‌ളി സഹപാഠികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം യുഎസിനെ തന്നെ ഞെട്ടിച്ചിരുന്നു. ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ വച്ചാണ് ക്രൂര സംഭവം നടന്നത്. പ്രതി ജുവനൈല്‍ കസ്റ്റഡിയിലാണിപ്പോള്‍.

Crumbley posted on Instagram four days before Tuesday's attack to show off his father's new Sig Sauer 9mm handgun, pretending it was his. 'Just got my new beauty today. SIG Sauer 9MM. Ask any questions I will answer,' he wrote in a post last week on an Instagram account that has now been deleted.

അച്ഛന്റെ തോക്കാണ് വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. ഇയാള്‍ തോക്കുപിടിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സഹപാഠികളെ കൂട്ടക്കൊല നടത്താനുണ്ടായ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. പ്രതിയായ വിദ്യാര്‍ത്ഥി മാനസികമായി സമ്മര്‍ദ്ദത്തിലായിരുന്നു. പരിഹാസത്തിന് ഇരയായതാണ് പ്രകോപനമെന്ന ആരോപണം പൊലീസ് തള്ളിയിരുന്നു.

30 റൗണ്ട് വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോക്കറ്റില്‍ ബുള്ളറ്റ്‌സ് സൂക്ഷിച്ചിരുന്ന ഇയാള്‍ ഒടുവില്‍ തോക്ക് ലോഡാക്കാനും ശ്രമിച്ചിരുന്നു. പൊലീസ് ഇടപെട്ടതിനാലാണ് വലിയൊരു കൂട്ടക്കൊല ഒഴിവായത്.

15-year-old Ethan Crumbley charged as adult in Oxford High School shooting

നാലു കുട്ടികളാണ് സംഭവത്തില്‍ മരിച്ചത്. ടെറ്റെ മെയര്‍(16), ഹന ജുലിയാന (14) മഡിസിന്‍ ബാഡ്വിന്‍ (17), ജസ്റ്റിന്‍ ഷില്ലിങ്ങ് (17)

നാലു പേരുടെ കൊലപാതക കുറ്റത്തിനും ആഭ്യന്തര തീവ്രവാദ കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസുമായി വിദ്യാര്‍ത്ഥി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഓക്ലാന്‍ഡ് കൗണ്ടി ചില്‍ഡ്രന്‍സ് വില്ലേജിലാണ് പ്രതി കസ്റ്റഡിയിലുള്ളത്.

ഇവന്റെ മാതാപിതാക്കള്‍ കാണാനെത്തുകയും അറ്റോര്‍ണിയെ ഹാജരാകാന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

Other News in this category



4malayalees Recommends