കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് 2021 ഡിസംബര്‍ 11 ശനിയാഴ്ച

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് 2021 ഡിസംബര്‍ 11 ശനിയാഴ്ച
കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് 2021 ഡിസംബര്‍ 11 ശനിയാഴ്ച വൈകുന്നേരം 7:00 PM (MST) പള്ളിയില്‍ നടത്തപ്പടുന്നതാണ്. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാല്‍ഗറി പള്ളിയുടെ YouTube ചാനല്‍ വഴിയും കാണാവുന്നതാണ്. ആല്‍ബെര്‍ട്ട കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സര്‍വീസ് നടത്തപ്പെടുന്നത്.


കാല്‍ഗറി ആംഗ്ലിക്കന്‍ ഭദ്രാസന അധിപന്‍ ആര്‍ച്ച്ബിഷപ്പ് ഗ്രെഗോറി കേര്‍വില്‍സണ്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുകയും ചെയ്‌യുന്നതായിരിക്കും. കാല്‍ഗറി ഇടവക കൊയര്‍ മെംബേര്‍സ് നേതൃത്വം നല്‍കുന്ന കരോള്‍ സംഗീത വിരുന്നും മറ്റു സ്‌പെഷ്യല്‍ പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.


കാല്‍ഗറി മാര്‍ത്തോമാ ഇടവക യൂട്യൂബ് ചാനല്‍: www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q


വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി

Other News in this category



4malayalees Recommends