ബോസ്റ്റണ്‍: അമേരിക്കയില്‍ ക്നാനായ യാക്കോബായ സഭയിലെ ആദ്യ കന്യാസ്ത്രീയും ഏറെ ആദരിക്കപ്പെടുന്ന ആത്മീയ തേജസുമായ റവ. സിസ്റ്റര്‍ മഗ്ദലിന്‍ (വാഴയില്‍ സിസ്റ്റര്‍ 82, ബോസ്റ്റണില്‍ അന്തരിച്ചു.
1939 മേയ് ഏഴിന് ടി.എബ്രഹാമിന്റെയും ചാച്ചിക്കുട്ടി വാഴയിലിന്റെയും ഏഴാമത്തെ സന്തതിയായി വെളിയനാട് ജനിച്ച അച്ചാമ്മക്കുട്ടി എബ്രഹാം എഴുപതുകളില്‍ അമേരിക്കയില്‍ എത്തി.
സിസ്റ്റര്‍ മഗ്ദലന്റെ ജീവിതം പ്രചോദനാത്മകമായ ഒരു കഥയാണ്.
കേരളത്തില്‍ കുട്ടിക്കാലം ചിലവിടുമ്പോള്‍, ആത്സ്മ അടക്കം ക്ലേശങ്ങള്‍ അലട്ടിയിരുന്ന അച്ചാമ്മക്കുട്ടിയുടെ പഠനം വീട്ടിലിരുന്നായിരുന്നു. വായനയിലെ താല്പര്യം വളര്‍ത്തിയെടുത്തതോടെ ആ ചുവരുകള്‍ക്കപ്പുറമുള്ള ലോകം അവര്‍ക്ക് മുന്പില് തുറന്നുകിട്ടി. എല്ലാ പത്രങ്ങളും അരിച്ചുപെറുക്കി വായിച്ചിരുന്നതുകൊണ്ട് ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും രാഷ്ട്രീയ കാര്യങ്ങളില്‍ ചെറുപ്രായത്തിലേ വലിയ അറിവ് നേടി. ഇളയ കുട്ടികളുടെ അറിവ് പരീക്ഷിക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കുക പതിവായിരുന്നു.
കുടുംബകാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരുന്ന അവര്‍ മാതാപിതാക്കള്‍ക്ക് വലിയൊരു അത്താണിയായിരുന്നു.
1971ല്‍ അമ്മ (ചാച്ചിക്കുട്ടി) മരിച്ചതിനുശേഷം അമേരിക്കയിലെത്തി ഹൈസ്കൂള്‍ പഠനം തുടര്‍ന്നു. ഹൈസ്കൂള്‍ ഡിപ്ലോമയും മസാച്യുസെറ്റ്സ് സര്‍വകലാശാലയില്‍ നിന്ന് ബിഎ സൈക്കോളജിയില്‍ ബിരുദവും നേടി. ബോസ്റ്റണ്‍ ഏരിയയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി സേവനമനുഷ്ഠിച്ചു.
1973ല്‍ ബോസ്റ്റണിലെ സെന്റ് മാര്‍ഗരറ്റ് കോണ്‍വെന്റില്‍ കന്യാസ്ത്രീ പരിശീലനത്തിന് ചേര്‍ന്നു.
കോണ്‍വെന്റില്‍ അവര്‍ എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബ്രിഡ്ജ് വാട്ടര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം മേധാവി റവ. ഡോ. മൂറും, സോഷ്യോളജി പ്രൊഫസറായിരുന്ന വെരി . റവ. ഡോ. എബ്രഹാം തോമസ് കോര്എപ്പിസ്കോപ്പോയും ആയിരുന്നു.
1976 ജൂണ്‍ 27ന്, പാത്രിയര്‍ക്കീസ് മോര് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്റെ കാര്‍മ്മികത്വത്തില്‍ തിരുവസ്ത്രം അണിഞ്ഞ് നോവിഷിയേറ്റ് ആയി. 1980ല്‍ കുബര്നീതി ഹാക്കിമോ എബ്രഹാം മോര് ക്ളീമിസ് മെത്രാപ്പോലീത്ത കന്യാസ്ത്രിയായി അഭിഷേകം ചെയ്തു.
1994 ഏപ്രില്‍ 12 മഗ്ദലന്‍ സിസ്റ്ററിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. വാള്തമില് സിസ്റ്റര്‍ അന്ന് വാങ്ങിയ 2 ഫാമിലി വീടാണ് സെന്റ് മേരി മഗ്ദലന്‍ കോണ്‍വെന്റായി മാറിയത്. പിന്നീട്, ഇന്ത്യയില്‍ നിന്ന് സിസ്റ്റര്‍ ഡെബോറ, സിസ്റ്റര്‍ സൂസന് എന്നീ 2 കന്യാസ്ത്രീകളെ കൂടി സ്പോണ്സര് ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇപ്പോഴവര്‍ കണക്ടിക്കട്ടിലെ ഹാര്‍ട്ട്ഫോഡില്‍ താമസിക്കുന്നു.
നോര്‍ത്ത് അമേരിക്കന്‍ ക്നാനായ വിമന്‍സ് ഓര്ഗനൈസേഷന് ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സിസ്റ്റര്‍ മഗ്ദലന്‍ അതിന്റെ സ്ഥാപക വൈസ് പ്രസിഡന്റാണ്. വനിതാ സംഘടനയില്‍ അവസാനകാലം വരെ വളരെ സജീവമായിരുന്നു.
പല ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും തുക സമാഹരിച്ചു നല്കി. വൈദിക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫണ്ട്, ക്ളീമിസ് ഫണ്ട് (വിധവ ഫണ്ട്) , പഠനസഹായം ,മോര് സേവേറിയോസ് ഫണ്ട്, ക്നാനായ ദീപം തുടങ്ങി കേരളത്തിലും നിരവധി സാമുദായിക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ തുക സമാഹരിക്കാന്‍ സിസ്റ്റര്‍ മഗ്ദലന്‍ സഹായിച്ചിട്ടുണ്ട്.
നേരിയ മറവിരോഗം പിടിപ്പെട്ടിരുന്നെങ്കിലും,അവസാന ശ്വാസം വരെ സിസ്റ്റര്‍ ഊര്‍ജസ്വലയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തി.
ആ പുണ്യവതിക്ക് നിത്യശാന്തി നേരുന്നു.
സഹോദരര്‍:
വെരിറവ എബ്രഹാം തോമസ് കോറെപ്പിസ്കോപ്പ വാഴയില്‍ & ഭാര്യ ശാന്തമ്മ മണിമലേത്ത് ((ഫ്ലോറിഡ)
പരേതനായ എബ്രഹാം ജോസഫ് & പരേതയായ സൂസമ്മ, പുഞ്ചിരി (എറണാകുളം)
എബ്രഹാം ലൂക്കോസ് & വിമല അമ്പൂരാന്‍ (ബോസ്റ്റണ്‍)
ക്യാപ്റ്റന്‍ എബ്രഹാം കുരുവിള & കുഞ്ഞുമോളിക്കുട്ടി , താമരപ്പള്ളില്‍ (എറണാകുളം)
ജോയ് എബ്രഹാം & വത്സ കല്ലംപറമ്പില്‍ (കാലിഫോര്‍ണിയ)
ഏബ് എബ്രഹാം & ടിസ്സി പാലപുരക്കല് (ബോസ്റ്റണ്‍)
സ്റ്റീഫന്‍ എബ്രഹാം & റെനി വാതക്കാട്ട് (ന്യൂയോര്‍ക്ക്)
പരേതയായ സാലി ജേക്കബ് & പരേതനായ ടി കെ ജേക്കബ് താമരപ്പള്ളില്‍ (കൊച്ചി)
ഓമന ചാക്കോ & പരേതനായ എം ഇ ചാക്കോ മാലിത്തറ. (നീലംപേരൂര്‍)
പരേതയായ ബെറ്റി ഫിലിപ്പ് & സി ടി ഫിലിപ്പ് (ജൂനിയര്‍) കേളചന്ദ്ര (ചിങ്ങവനം)
ബേബി സക്കറിയ & പരേതനായ ഡോ. ജേക്കബ് സക്കറിയ വാതക്കാട്ട് (എറണാകുളം)
സാറാ കുരുവിള & വിംഗ് കമാന്ഡര്സക്കറിയ കുരുവിള ഏലംകളം (കാലിഫോര്‍ണിയ)
ബിനോ ഫിലിപ്പ് & പരേതനായ ടി പി ഫിലിപ്പ് താമരപ്പള്ളില്‍ (ഫ്ലോറിഡ)