5 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ; പുതുവര്‍ഷത്തില്‍ കുട്ടികളിലേക്കും വാക്‌സിന്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് റെഗുലേറ്റര്‍

5 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ; പുതുവര്‍ഷത്തില്‍ കുട്ടികളിലേക്കും വാക്‌സിന്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് റെഗുലേറ്റര്‍

അഞ്ച് വയസ്സ് മുതല്‍ 11 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിനുകള്‍ അടുത്ത വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഓസ്‌ട്രേലിയ. ജനുവരി 10ന് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. വാക്‌സിന്‍ ഉപദേശക വിഭാഗമായ എടിഎജിഐ ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം.


2 മില്ല്യണിലേറെ കുട്ടികള്‍ക്കാണ് വാക്‌സിന്‍ യോഗ്യത ലഭിക്കുന്നത്. ഇപ്പോള്‍ ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. മോഡേണയും കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അംഗീകാരത്തിനായി ശ്രമിക്കുന്നുണ്ട്. പ്രായം കുറഞ്ഞവരില്‍ കോവിഡ്-19 ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെങ്കിലും രോഗം കഠിനമാകാനും, ദൂരവ്യാപക പ്രത്യാഘാതത്തിനും സാധ്യത നിലനില്‍ക്കുന്നുണ്ട്.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനെ ഗവണ്‍മെന്റ് ശക്തമായി അനുകൂലിക്കുന്നുവെന്ന് ഹെല്‍ത്ത് മന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. കുട്ടികളെ വൈറസില്‍ നിന്നും സുരക്ഷിതമാക്കാന്‍ തങ്ങളാല്‍ കഴിയാവുന്നതെല്ലാം ചെയ്തുവെന്ന് ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സാമൂഹിക വ്യാപനം കുറയ്ക്കാനും, വൈറസിനെ പ്രായം കുറഞ്ഞ സഹോദരങ്ങള്‍ക്കും, ഗ്രാന്റ്പാരന്റ്‌സിനും, സമൂഹത്തിനും പകരുന്നതും ഒഴിവാക്കാം, ഹണ്ട് പറഞ്ഞു.

ഡിസംബര്‍ അവസാനത്തോടെയാണ് ബുക്കിംഗ് ആരംഭിക്കുക. സ്‌റ്റേറ്റ്, ടെറിട്ടറി ക്ലിനിക്ക്, ജിപി, ഫാര്‍മസികള്‍, അബോര്‍ജിനല്‍ ഹെല്‍ത്ത് സര്‍വ്വീസ് എന്നിവിടങ്ങളിലൂടെയാണ് കുട്ടികള്‍ക്കുള്ള വാക്‌സിനെത്തുക.

കുട്ടികള്‍ക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച് ഒന്നും, രണ്ടും ഡോസുകള്‍ തമ്മില്‍ ഇടവേള കൂടുതലാകും. എട്ടാഴ്ചയാണ് കുട്ടികള്‍ക്കുള്ള ഇടവേള. മഹാമാരി കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ മാത്രം ഇത് മൂന്നാഴ്ചയായി കുറയ്ക്കാമെന്നാണ് റെഗുലേറ്ററുടെ ഉപദേശം.
Other News in this category



4malayalees Recommends