മത്തായി തോമസ് (90) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

മത്തായി തോമസ് (90) ന്യൂയോര്‍ക്കില്‍  അന്തരിച്ചു
ന്യുയോര്‍ക്ക്: കുറിയന്നൂര്‍ എണ്ണിക്കാട്ട് തുണ്ടിയില്‍ മത്തായി തോമസ്, 90, വെസ്റ്റ് ചെസ്റ്ററില്‍ പെല്ലാമില്‍ അന്തരിച്ചു. തുണ്ടിയില്‍ മത്തായിയുടെയും ഏലിയാമ്മ തോമസിന്റെയും പുത്രനാണ്.

തടിയൂര്‍ ഹൈസ്‌കൂളില്‍ പഠനത്തിനു ശേഷം 1954ല്‍ മലേഷ്യയിലെ റോയല്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്നു. അഞ്ചു വര്‍ഷത്തിനു ശേഷം ഒരു എസ്റ്റേറ്റില്‍ ക്ലാര്‍ക്കായി. പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി. 1957ല്‍ ആയിരുന്നു വിവാഹം. ഇപ്പോള്‍ 64 വര്‍ഷം കഴിഞ്ഞിരിക്കുന്നു.


തികഞ്ഞ വിശ്വാസിയും ഭക്തനുമായിരുന്നു. അന്ത്യ നിമിഷങ്ങളിലും ദൈവത്തെ വാഴ്ത്തി.


ഭാര്യ ഏലിയാമ്മക്കു (മാരാമണ്‍ ചിറത്തോണ്‍) പുറമെ മൂന്ന് പുത്രിമാരുമുണ്ട്. എല്‍സി ജേക്കബ് & ജേക്കബ് തോമസ് (ബാബുവടശേരിക്കര);ജോയ്‌സ് എബ്രഹാം & എബ്രഹാം കോശി (സജി മന്ന ഗ്രോസറി, ന്യു റോഷല്‍); ജാസ്മിന്‍ വിജു & വിജു കെ. ജോണ്‍ (കുമ്പനാട്)


ന്യു റോഷലിലുള്ള ക്രുപ എബ്രഹാം & ക്രിസ്റ്റി കെ. മാത്യു; ക്രിസ്റ്റിന്‍ എബ്രഹാം എന്നിവരടക്കം 8 കൊച്ചുമക്കളും അവരുടെ രണ്ടു മക്കളുമുണ്ട്.


പൊതുദര്‍ശനം: ഡിസംബര്‍ 13, തിങ്കള്‍: 4 മണി മുതല്‍ 9 വരെ: സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 34 മോറിസ് സ്റ്റ്രീറ്റ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്10705


സംസ്‌കാര ശുശ്രുഷ: ഡിസംബര്‍ 14 രാവിലെ 8 മണി: സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്.


സംസ്‌കാരം: മൗണ്ട് ഹോപ്പ് സെമിത്തെരി, 50 ജാക്‌സണ്‍ അവന്യു (അറ്റ് സോ മില്‍ റിവര്‍ റോഡ്) ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സണ്‍, ന്യു യോര്‍ക്ക്10706

Live: http://Sojimediausa.com/live

വിവരങ്ങള്‍ക്ക്: 9147606163

Other News in this category4malayalees Recommends