ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിന്റെ ക്രിസ്മസിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനയും വീഡിയോ പ്രകാശനവും ഇന്ന്

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിന്റെ    ക്രിസ്മസിന്  ഒരുക്കമായുള്ള    പ്രാര്‍ത്ഥനയും വീഡിയോ പ്രകാശനവും ഇന്ന്
ബര്‍മിംഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ യു കെയിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മലയാളികളായ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിന് ക്രിസ്തുമസ്സിന് ഒരുക്കമായുള്ള പ്രാര്‍ത്ഥന ഇന്ന് വൈകീട്ട് 9 മണി മുതല്‍ 10 മണി വരെ Zoom ല്‍ സംഘടിപ്പിച്ചിരിക്കുന്നു. റോമില്‍ നിന്നുള്ള റവ.ഫാ ജോജോ മഞ്ഞളി ക്രിസ്തുമസ്സ് സന്ദേശം നല്‍കും. ഇതോടൊപ്പം വിവിധ യൂണിവേഴ്‌സിറ്റികളില്‍ എത്തിച്ചേര്‍ന്നിട്ടുള്ള ഗായകരായ സഭാമക്കള്‍ ആലപിച്ച് ഒരുക്കിയിട്ടുള്ള ക്രിസ്തുമസ്സ് ആശംസാ ഗാനത്തിന്റെ വീഡിയോ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്യും.


ക്രിസ്തുമസ്സിന് ഒരുക്കമായിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ റവ സി. ആന്‍ മരിയ SH, ബ്ലെസ്സി കുര്യന്‍, ലിന്റ രാജു എന്നിവര്‍ നേതൃത്വം നല്‍കും. രൂപതയിലെ മൈഗ്രന്റ്‌സ്, യൂത്ത്, ഇവാഞ്ചലൈസേഷന്‍ കമ്മീഷനുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.SHYMON THOTTUMKAL

PH.00441914066366(O)

00447737171244(MOB)

00441912984147(R)

E.mail..shymon@hotmail.co.uk

Other News in this category4malayalees Recommends