ക്രിസ്തുമസ് ആഘോഷത്തിന് ഉണര്‍വേകാന്‍ യു കെ യില്‍ നിന്നുള്ള കലാകാരന്‍മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ആല്‍ബം ' പൊന്‍താരകം'

ക്രിസ്തുമസ് ആഘോഷത്തിന് ഉണര്‍വേകാന്‍ യു കെ യില്‍ നിന്നുള്ള  കലാകാരന്‍മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ആല്‍ബം ' പൊന്‍താരകം'
ക്രിസ്തുമസ് രാവുകള്‍ക്കു ഉണര്‍വേകാന്‍ യു കെ യില്‍ നിന്നുള്ള കലാകാരന്‍മാര്‍ ചേര്‍ന്ന് തിരുപ്പിറവി വിളിച്ചോതുന്ന ഗാനവുമായി എത്തുകയാണ്. നിഷ സുനിലിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ സന്തോഷ് നമ്പ്യാര്‍ ഈണം നല്‍കിയിരിക്കുന്ന 'പൊന്‍താരകം' എന്ന ഈ ക്രിസ്തുമസ് ആല്‍ബം ആലപിചിരിക്കുന്നത് മഴവില്‍സംഗീതത്തിന്റെ സാരഥികളായ അനീഷ് ജോര്‍ജും ടെസ്സ്‌മോള്‍ ജോര്‍ജും ചേര്‍ന്നാണ് . AG prorduction, സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ ആണ് ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.

ഈ മഹാമാരികാലത്തും പ്രീതീക്ഷ കൈവിടാതെ പ്രത്യാശയോടെ ക്രിസ്തുമസിനെ വരവേല്‍ക്കുവാനായി ഒരുങ്ങിയിരിക്കുന്ന ഓരോ മലയാളിക്കുമായി പൊന്‍താരകം പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കുന്നു.


Other News in this category4malayalees Recommends