പുതുവര്‍ഷ ദിനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍പ്രത്യേക പ്രാര്‍ത്ഥന

പുതുവര്‍ഷ ദിനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍പ്രത്യേക പ്രാര്‍ത്ഥന
ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷ ദിനമായ ജനുവരി ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിമുതല്‍ നാലേകാല്‍ വരെ പ്രത്യേക new year prayer session സംഘടിപ്പിക്കുന്നു . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിക്കുന്ന പ്രാര്‍ഥനയില്‍ പ്രശസ്ത കരിസ്മാറ്റിക് വചന പ്രഘോഷകയായ ശ്രീമതി മിഷേല്‍ മോറന്‍ വചന പ്രഘോഷണം നടത്തുകയും ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യും ,ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ . ഷിന്‍സി മാത്യു സ്വാഗതം ആശംസിക്കുകയും , ശ്രീമതി ഷൈനി സാബു നന്ദിയര്‍പ്പിക്കുകയും ചെയ്യും , സൂം പ്ലാറ്റ് ഫോമില്‍ കൂടി എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ പ്രാര്‍ഥനകൂട്ടായ്മയില്‍ പങ്കെടുക്കുവാനും , പുതിയ വര്ഷം കൂടുതല്‍ ദൈവാനുഗ്രഹ പ്രദമാക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വുമണ്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു .


Other News in this category4malayalees Recommends