അറബ് ലോകത്തെ ജീവിത നിലവാര സൂചികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്

അറബ് ലോകത്തെ ജീവിത നിലവാര സൂചികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്
അറബ് ലോകത്തെ ജീവിത നിലവാര സൂചികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക്ടാങ്ക് ഏജന്‍സി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 20 അറബ് രാജ്യങ്ങളില്‍ നടത്തുന്ന സര്‍വേയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഖത്തര്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. പട്ടികയില്‍ യുഎഇ രണ്ടാമതും കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്. ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നിവയാണ് ആദ്യ പത്തിലുള്ള രാജ്യങ്ങള്‍. കോവിഡ് പ്രതിരോധം, സുരക്ഷ, അന്താരാഷട്ര സമാധാന സൂചിക, കാലാവസ്ഥാ ഭീഷണികള്‍, മലിനീകരണം, മാനവ വിഭവശേഷി വികസനം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, ജനാധിപത്യം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ജീവിത നിലവാരവുമായി ബന്ധപ്പെട്ട 15 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിരുന്നു സര്‍വേ.

Other News in this category4malayalees Recommends