എസ്.ബി അസംപ്ഷന്‍ അലുമ്‌നിക്കു നവനേതൃത്വം; പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് വടക്കേവീട്

എസ്.ബി അസംപ്ഷന്‍ അലുമ്‌നിക്കു നവനേതൃത്വം;  പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് വടക്കേവീട്
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ 20222023 കാലയളവിലേക്കുള്ള ഭാരവാഹികളായി ആന്റണി ഫ്രാന്‍സിസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (സെക്രട്ടറി), ജോളി കുഞ്ചെറിയ (വൈസ് പ്രസിഡന്റ്), ജോജോ വേങ്ങാത്തറ (ട്രെഷറര്‍), റെറ്റി വര്‍ഗീസ് (ജോ. ട്രെഷറര്‍), ഷീബാ ഫ്രാന്‍സിസ് (ജോ. സെക്രട്ടറി) എന്നിവര്‍ ഐക്യകണ്ഡേന തെരെഞ്ഞെടുക്കപ്പട്ടു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍, ജോഷി വള്ളിക്കളം, ജെയീംസ് ഓലിക്കര, സണ്ണി വള്ളിക്കളം,ബോബന്‍ കളത്തില്‍,ഷാജി ജോസഫ്, ജോണ്‍ നടക്കപ്പാടം, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി ജോസഫ് നെല്ലുവേലി, ലൈജോ ജോസഫ്, പ്രൊഫ. കെ എസ് ആന്റണി, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, ജോസ് ചെന്നിക്കര എന്നിവരെയും തെരെഞ്ഞെടുത്തു.


പുതിയ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സ്ഥാനാരോഹണവും ജനുവരി രണ്ടിന്12.30 നു ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്നു. ചിക്കാഗോ സിറോ മലബാര്‍ മാര്‍തോമാശ്ലീഹാ കത്തീഡ്രല്‍ വികാരിയും രൂപതാ വികാരി ജനറാളുമായ വെരി.റവ ഫാ. തോമസ് കടുകപ്പള്ളില്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി ആയിരുന്നു. ഫാ. തോമസ് തന്റെ മുഖ്യ പ്രഭാഷണത്തില്‍ പുതിയതായി തെരെഞ്ഞെടുത്ത അലുംനി ഭാരവാഹികള്‍ക്കും സംഘടനാ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അഭിനന്ദങ്ങളും ഭാവിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഈ സംഘടനക്ക് സാധിക്കട്ടെ എന്നും പറഞ്ഞു.സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഏഴാമത് നേതൃത്വമാണ് സമ്മേളനത്തില്‍ സ്ഥാനമേറ്റത്.


2005ല്‍ പുനര്‍സംഘടിപ്പിക്കപ്പെട്ട ഈ സംഘടനാ നിരവധി നന്മ പ്രവര്‍ത്തികളുമായി ഒന്നരപതിറ്റാണ്ടായി ചിക്കാഗോ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്നു. മഹാമാരിയുടെ സാഹചര്യയവും ഒക്കെ നിലനില്‍ക്കുന്നതിനാല്‍ സംഘടനാ ഏതാണ്ട് മരവിച്ച നിലയിലാണ്. ആയതിനാല്‍ സംഘടനക്ക് പുതുജീവന്‍ പകരുകയെന്ന നിയോഗവും എന്നിലും എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ടീമംഗങ്ങളിലും നിക്ഷിപ്തമാണ് എന്ന്പുതിയ പ്രെസിഡെന്റ്സ്ഥാനം ഏറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ആന്റണി ഫ്രാന്‍സിസ് പറഞ്ഞു. സംഘടനയുടെ വളര്‍ച്ചക്കാവശ്യമായ നൂതന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുകയും പരീക്ഷിക്കുകയും അതു സൃഷ്ടിക്കാവുന്ന വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കുകയും ചെയ്യാനാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്. കൂടാതെ എസ് ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു പ്രത്യേക കര്‍മ്മപരിപാടികള്‍ പുതിയ എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.ഒരു ദേശത്തിന്റെ തന്നെ ദിശാസസൂചികയായി നിലകൊള്ളുന്ന എസ് ബി കോളേജിന്റെ ശതാബ്ദിഎന്നത്‌കോളേജിനെ സംബന്ധിച്ചു ഒരു നാഴികക്കല്ലും വഴിത്തിരിവുമാണ്


സമ്മേളനത്തില്‍ ആന്‍ഡ്രിയ മജു, ഷിബു അഗസ്റ്റിന്‍ ,ഷാജി കൈലാത്ത്,ഗൂഡ്‌വിന്‍ ഫ്രാന്‍സിസ്,സെക്രട്ടറി ഷീബ ഫ്രാന്‍സിസ് ,ട്രെഷറാര് മോനിച്ചന്‍ നടക്കപ്പാടം,ചെറിയാന്‍ മാടപ്പാട്ട് എന്നിവര്‍ യഥാക്രമം പ്രാര്‍ത്ഥനാഗാനം, സ്വാഗതം,അധ്യക്ഷ പ്രസംഗം,ഗാനം സംഘടനയുടെ കഴിഞ്ഞ മൂന്നര വര്‍ഷത്തെ ,പ്രവര്‍ത്തന റിപ്പോര്‍ട്ട്,ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നിര്‍വഹിച്ചു ജെസ്‌ലിന്‍ കൊല്ലാപുരവും ജെന്നി വള്ളിക്കളവും അവതാരികമാരായിരുന്നു. .സമ്മേളനം വന്‍ വിജയമാക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാ വ്യക്തികള്‍ക്കും പങ്കെടുത്തവര്‍ക്കും സംഘടനയുടെ പേരില്‍ പുതിയ പ്രസിഡന്റ് നന്ദിയും പറഞ്ഞു, ഉച്ചകഴിഞ്ഞു12.30 നു ആരംഭിച്ച സമ്മേളനം രണ്ടുമണിക്ക് ഉച്ചഭക്ഷണത്തോടുകൂടി പര്യവസാനിച്ചു..


Other News in this category



4malayalees Recommends