കുട്ടികള്‍ക്ക് പകരം അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥത ; മനുഷ്യത്വം തന്നെ ഇല്ലാതാകുന്നു ; ഫ്രാന്‍സിസ് മാര്‍പാപ്പ

കുട്ടികള്‍ക്ക് പകരം അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥത ; മനുഷ്യത്വം തന്നെ ഇല്ലാതാകുന്നു ;  ഫ്രാന്‍സിസ് മാര്‍പാപ്പ
കുട്ടികള്‍ക്ക് പകരം അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ വെച്ച് പിതൃത്വത്തെയും മാതൃത്വത്തെയും പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു തരത്തിലുള്ള സ്വാര്‍ത്ഥത നമ്മള്‍ കാണുന്നുണ്ട്. ചിലര്‍ക്ക് കുഞ്ഞുങ്ങളെ വേണ്ട. ചിലപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാം അത്ര മാത്രം. പക്ഷെ ഇവര്‍ക്കെല്ലാം കുട്ടികളുടെ സ്ഥാനമേറ്റെടുക്കുന്ന പട്ടികളും പൂച്ചകളും ഉണ്ട്. ഇത് ആളുകളെ ചിരിപ്പിച്ചേക്കാം. പക്ഷെ അതാണ് യാഥാര്‍ത്ഥ്യം'

ഈ സമ്പ്രദായം പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്. ഇത് നമ്മുടെ മനുഷ്യത്വം ഇല്ലാതാക്കുകയും ചെയ്യുന്നു,' മാര്‍പാപ്പ പറഞ്ഞു. ശാരീരിക കാരണങ്ങളാല്‍ കുട്ടികള്‍ ജനിക്കാത്തവര്‍ ദത്തെടുക്കല്‍ പരിഗണിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.2014 ല്‍ കുട്ടികള്‍ക്ക് പകരം വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നത് സാംസ്‌കാരിക അധപതനത്തിന്റെ മറ്റൊരു പ്രതിഭാസമാണെന്നും വളര്‍ത്തു മൃഗങ്ങളുമായുള്ള വൈകാരിക ബന്ധം സങ്കീര്‍ണമായ ബന്ധങ്ങളേക്കാള്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends