20 ലക്ഷം രൂപ മറന്നുവെച്ചു; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ഡ്രൈവര്‍ക്ക് യുഎഇയില്‍ ആദരവ്

20 ലക്ഷം രൂപ മറന്നുവെച്ചു; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ഡ്രൈവര്‍ക്ക് യുഎഇയില്‍ ആദരവ്
വാഹനത്തില്‍ യാത്രക്കാരന്‍ മറന്നുവെച്ച 20 ലക്ഷം തിരികെ എത്തിച്ചുകൊടുത്ത ഡ്രൈവര്‍ക്ക് ആദരവ് നല്‍കി ഷാര്‍ജ ടാക്‌സി. നൈജീരിയന്‍ പൗരനായ അബ്രഹാമാണ് സ്വന്തം വാഹനത്തില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം ദിര്‍ഹം (ഏതാണ്ട് 20 ലക്ഷം രൂപ) ഉടമക്ക് തിരിച്ചേല്‍പ്പിച്ചത്. യാത്രക്കാരന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് പണമടങ്ങയിയ ബാഗ് ഇയാളുടെ ശ്രദ്ധയില്‍പെടുന്നത്. പിന്നീട് ഉടമയെ തേടിപ്പിടിച്ച് പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

സത്യസന്ധതയും വിശ്വാസ്യതയും കണക്കിലെടുത്താണ് ഷാര്‍ജ ടാക്‌സി അബ്രഹാമിന് ആദരവ് നല്‍കിയത്. ഷാര്‍ജ ടാക്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിന്ദ് അല്‍കിന്ദിയാണ് അബ്രഹാമിനെ ആദരിച്ചത്. ഇത്തരത്തില്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന ഡ്രൈവര്‍മാരെ നിയമിക്കുന്ന കമ്പനികളെ അല്‍കിന്ദി പ്രശംസിച്ചു. യാത്രക്കാര്‍ക്ക് ടാക്‌സി വാഹനങ്ങളിലുളള വിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യാത്രക്കാരുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചെത്തിക്കാന്‍ അബുദാബിയിലെ ടാക്‌സി വാഹനങ്ങള്‍ ശ്രമിക്കാറുണ്ട്.


Other News in this category



4malayalees Recommends