സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം

സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം
സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാര്‍ഹിക ജോലിക്കായി വനിതകളെയും, ഡ്രൈവര്‍, പാചകതൊഴിലാളി (പുരുഷന്‍) തസ്തികയില്‍ എസ്.എസ്.എല്‍.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോര്‍ട്ട്, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 15 നകം gcc@odepc.in ല്‍ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329440/41/42/43/45.Other News in this category4malayalees Recommends