എല്ലാവരും കോവിഡ് നിര്‍ദേശങ്ങളെല്ലാം പാലിക്കുമ്പോള്‍ ഒരുകൂട്ടം ഇത്തരത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ആഘോഷമാക്കിയത് രാജ്യത്തിന്റെ മുഖത്തേറ്റ അടി ; വിമാനത്തില്‍ കുടിച്ചും തിമിര്‍ത്തും ആഘോഷമാക്കി ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെ ട്രൂഡോ

എല്ലാവരും കോവിഡ് നിര്‍ദേശങ്ങളെല്ലാം പാലിക്കുമ്പോള്‍ ഒരുകൂട്ടം ഇത്തരത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ആഘോഷമാക്കിയത് രാജ്യത്തിന്റെ മുഖത്തേറ്റ അടി ; വിമാനത്തില്‍ കുടിച്ചും തിമിര്‍ത്തും ആഘോഷമാക്കി ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെ ട്രൂഡോ
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിമാനത്തില്‍ കുടിച്ചും തിമിര്‍ത്തും ആഘോഷമാക്കി ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. കാനഡയില്‍നിന്ന് മെക്‌സിക്കോയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ആഘോഷം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനവും ഉയരുകയാണ്. രൂക്ഷവിമര്‍ശനവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും രംഗത്തെത്തിയിട്ടുണ്ട്. വിഡ്ഢികളെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ട്രൂഡോ സംഘത്തെ വിശേഷിപ്പിച്ചത്. കാനഡ നഗരമായ ക്യൂബകിലെ യൂടൂബര്‍മാരും ടെലിവിഷന്‍ താരങ്ങളും ഉള്‍പ്പെടെയുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സംഘമായ '111 പ്രൈവറ്റ് ക്ലബ്' ആണ് വിമാനത്തിലെ പാര്‍ട്ടിയുടെ സംഘാടകര്‍. ക്ലബ് സ്ഥാപകന്‍ ജെയിംസ് അവധിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 30നാണ് സണ്‍വിങ് എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പാര്‍ട്ടി നടന്നത്. കാനഡയില്‍നിന്ന് മെക്‌സിക്കന്‍ നഗരമായ കാന്‍കൂണിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്.

Canada: Justin Trudeau and his cabinet abstain from China genocide vote |  Business Standard News

ലോകത്ത് കോവിഡ് ഒമിക്രോണ്‍ ഭീതി പടരുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയുള്ള വിമാനപാര്‍ട്ടിക്കെതിരെ പ്രതിഷേധം കനത്തതോടെ തിരിച്ച് നാട്ടിലേക്കുള്ള സര്‍വീസ് സണ്‍വിങ് റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഘം സണ്‍വിങ് വിമാനം തന്നെ തിരിച്ചുള്ള യാത്രയ്ക്കായും ചാര്‍ട്ടര്‍ ചെയ്തിരുന്നത്. സണ്‍വിങ്ങിനു പുറമെ എയര്‍ ട്രാന്‍സാറ്റ്, എയര്‍ കാനഡ അടക്കമുള്ള മറ്റു കമ്പനികളും ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാവരും കോവിഡ് നിര്‍ദേശങ്ങളെല്ലാം പാലിക്കുമ്പോള്‍ ഒരുകൂട്ടം ഇത്തരത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ആഘോഷമാക്കിയത് രാജ്യത്തിന്റെ മുഖത്തേറ്റ അടിയാണെന്നും ട്രൂഡോ പ്രതികരിച്ചു. വിഡിയോ കണ്ട മറ്റ് കാനഡക്കാരെപ്പോലെ താനും തീര്‍ത്തും നിരാശവാനാണ്. സ്വയം സുരക്ഷിതരാകാന്‍ ജനങ്ങള്‍ എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ക്രിസ്മസ്‌കാലത്ത് കുടുംബസംഗമങ്ങളെല്ലാം ചുരുക്കി. മാസ്‌കുകള്‍ ധരിച്ചു. വാക്‌സിനെടുക്കുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ വേണ്ടതെല്ലാം ചെയ്യുമ്പോഴാണ് ഒരുകൂട്ടത്തിന്റെ ആഘോഷമെന്നും ട്രൂഡോ കുറ്റപ്പെടുത്തി.


Other News in this category4malayalees Recommends