സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഇനി ഓഫ് ലൈന്‍ ക്ലാസുകള്‍

സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഇനി ഓഫ് ലൈന്‍ ക്ലാസുകള്‍
സൗദിയിലെ സ്‌കൂളുകളില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെ എല്ലാ തരം ക്ലാസുകളിലും ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ ഈ മാസം ഇരുപത്തി മൂന്ന് മുതല്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുന്നതിനാണ് വിദ്യാഭ്യാസ ആരോഗ്യ മന്ത്രാലയങ്ങള്‍ അനുമതി നല്‍കിയത്. രാജ്യത്തെ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലും നേരിട്ട് പഠനം ആരംഭിക്കുവാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇതോടെ പൂര്‍ണ്ണമായി പുനസ്ഥാപിക്കും. ഈ മാസം ഇരുപത്തി മൂന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കെ.ജി തലം മുതല്‍ ആറാം തരം വരെയുള്ള ക്ലാസുകളിലാണ് ഇതോടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിക്കുക. ഏഴാം തരം മുതല്‍ മുകളിലോട്ടുള്ള ക്ലാസുകളില്‍ ഇതിനകം ഓഫ്‌ലൈന്‍ പഠനം നടന്നു വരുന്നുണ്ട്. സര്‍ക്കാര്‍ സ്വകാര്യ, ഇന്റര്‍ നാഷണല്‍ സ്‌കൂളുകള്‍ക്ക് നിബന്ധന ബാധകമായിരിക്കും. എല്ലാ തരം ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ നേരിട്ട് ക്ലാസുകളില്‍ ഹാജരാകണമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends