ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല

ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല
ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല. ജനുവരി 8 ന് നിലവില്‍ വന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണിത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വന്നാലും മാളുകളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ സിറ്റി സെന്റര്‍, മാള്‍ ഓഫ് ഖത്തര്‍, ഹയാത്ത് പ്ലാസ, തവാര്‍ മാള്‍ തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി മാളുകള്‍ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്‍ പുറപ്പെടുവിച്ചു.

വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ അനുസരിച്ച്, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകള്‍ക്ക് പുറത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കോംപ്ലക്‌സുകളിലും പ്രവേശിക്കാന്‍ അനുവാദമുണ്ട്.

Other News in this category4malayalees Recommends