സൈപ്രസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഡെല്‍റ്റക്രോണ്‍ 25 പേരില്‍ സ്ഥിരീകരിച്ചു ; വ്യാപന ശേഷി അറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും

സൈപ്രസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഡെല്‍റ്റക്രോണ്‍ 25 പേരില്‍ സ്ഥിരീകരിച്ചു ; വ്യാപന ശേഷി അറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും
സൈപ്രസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞു. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സൈപ്രസ് സര്‍വകലാശാലയിലെ പ്രഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു.

25 ഡെല്‍റ്റക്രോണ്‍ കേസുകളാണ് കോസ്ട്രിക്കസും സഹപ്രവര്‍ത്തകരും സൈപ്രസില്‍ കണ്ടെത്തിയത്. ഈ വകഭേദം കൂടുതല്‍ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തല്‍ നടക്കുകയാണ്.

'നിലവില്‍ ഇവിടെ ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് പുതിയ വകഭേദം. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനറ്റിക് സിഗ്‌നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്' കോസ്ട്രിക്കസ് പറയുന്നു.

കൂടുതല്‍ പരിശോധനക്കായി സാമ്പിളുകള്‍ ഗിനൈഡിലേക്ക് അയച്ചതായി അവര്‍ അറിയിച്ചു. അതേസമയം, ഡെല്‍റ്റക്രോണ്‍ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

Other News in this category4malayalees Recommends