സര്‍ഗം ഉത്സവ് സീസണ്‍ 3 ഭരതനാട്യമത്സരം സംഘടിപ്പിക്കുന്നു

സര്‍ഗം ഉത്സവ് സീസണ്‍ 3 ഭരതനാട്യമത്സരം സംഘടിപ്പിക്കുന്നു
കാലിഫോണിയ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് ( സര്‍ഗം ) ന്റെ ആഭിമുഖ്യത്തില്‍ ' ഉത്സവ്‌സീസണ്‍ 3' എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു റൗണ്ടുകളിലായി വിധി നിര്‍ണയിക്കുന്ന ഈ പരിപാടിയുടെ ഗ്രാന്‍ഡ് ഫൈനല്‍ മെയ് 15നു നടത്തും വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്ള മത്സരാര്‍ഥികളെ ക്ഷണിച്ചു കൊള്ളുന്നു. ഫെബ്രുവരി 28 വരെ മത്സരത്തിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.


ഇന്ത്യയില്‍ നിന്നുള്ള പ്രഗത്ഭരായ ഗുരുക്കന്മാര്‍ വിധികര്‍ത്താക്കളായി എത്തുന്നു എന്നതും മത്സരത്തിന്റെ മാറ്റു കൂട്ടുന്നു. മേലത്തുര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ

ശ്രീ. പവിത്ര ഭട്ട്, നാല്‍പതിയെഴുവര്‍ഷത്തിലേറെയി ഭരതനാട്യരംഗത്തെ പ്രഗത്ഭയായ ഗുരു ശ്രീമതി ഗിരിജ ചന്ദ്രന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ വിധികര്‍ത്താക്കള്‍. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക്

ഭരതനാട്യത്തില്‍ പ്രാവീണ്യം തെളിയിച്ച ഡോ. രാജശ്രീ വാരിയര്‍ നടത്തുന്ന ഭരതനാട്യം ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്.


ഭവ്യ സുജയ്,ബിനി മുകുന്ദന്‍ , സംഗീത ഇന്ദിര, സെല്‍വ സെബാസ്റ്റ്യന്‍, പത്മ പ്രവീണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉത്സവ് സീസണ്‍ 3 യിലേക്ക് നോര്‍ത്ത് അമേരിക്കയിലേയും, കാനഡയിലെയും എല്ലാ മത്സരാര്‍ഥികളെയും ക്ഷണിക്കുന്നതായി സര്‍ഗം പ്രസിഡന്റ് മൃദുല്‍ സദാനന്ദന്‍ ന്യൂസ് മീഡിയയോട് പറഞ്ഞു. സ്റ്റേജ് മത്സരങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള ഈ അവസരത്തില്‍ ഉത്സവ് സീസണ്‍ 3, എല്ലാ നൃത്തപരിശീലകര്‍ക്കും നല്ലൊരു അവസരമായിരിക്കുമെന്ന് ചെയര്‍മാന്‍ രാജന്‍ ജോര്‍ജ് പറഞ്ഞു. കോവിഡ് കാലത്ത് നടത്തുന്ന ഈ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് സര്‍ഗം സെക്രട്ടറി വില്‍സണ്‍ നെച്ചിക്കാട്ട്, വൈസ് പ്രസിഡന്റ് സിറില്‍ ജോണ്‍, ട്രെഷറര്‍ സംഗീത ഇന്ദിര,ജോയിന്റ് സെക്രട്ടറി രമേശ് ഇല്ലിക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക : http://www.sargam.us/utsav

Other News in this category4malayalees Recommends