യുവതിയെ ശല്യം ചെയ്തതിന് ശിക്ഷക്കപ്പെട്ട യുവാവിനെ പേര് പത്രത്തില്‍ പരസ്യം ചെയ്യാന്‍ കോടതി ഉത്തരവ്

യുവതിയെ ശല്യം ചെയ്തതിന് ശിക്ഷക്കപ്പെട്ട യുവാവിനെ പേര് പത്രത്തില്‍ പരസ്യം ചെയ്യാന്‍ കോടതി ഉത്തരവ്
സൗദി അറേബ്യയില്‍ യുവതിയെ ശല്യം ചെയ്തതിന് ശിക്ഷക്കപ്പെട്ട യുവാവിനെ പേരെടുത്തുപറഞ്ഞ് അപമാനിക്കാന്‍ കോടതി ഉത്തരവ്. ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും പുറമെയാണ് ഇയാളുടെ പേരും മറ്റ് വിവരങ്ങളും പ്രതിയുടെ ചിലവില്‍ തന്നെ പത്രത്തില്‍ പരസ്യം ചെയ്യാന്‍ മദീനയിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഇത്തരമൊരു വിധി പ്രസ്താവിക്കപ്പെടുന്നത്.

ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളുടെ വിവരങ്ങള്‍ പുറത്തുവിടാനും സമൂഹത്തില്‍ അവരെ അപമാനിതരാക്കാനുമുള്ള നിയമത്തിന് അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ലൈംഗിക പീഡനം നടത്തുന്നവരുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം പത്രങ്ങളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും പുറത്തുവിടാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഇത് പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ആദ്യമായി പുറപ്പെടുവിക്കപ്പെടുന്ന കോടതി വിധിയാണ് കഴിഞ്ഞ ദിവസമുണ്ടായത്.

Other News in this category4malayalees Recommends