കോവിഡ്-19 ബാധിച്ചതൊന്നും കാര്യമാക്കേണ്ട ആശുപത്രിയില്‍ ജോലിക്കെത്താം; ലക്ഷണങ്ങളുള്ള ആശുപത്രി ജീവനക്കാരെ സ്റ്റാഫ് പ്രതിസന്ധി പരിഹരിക്കാന്‍ ജോലിക്ക് വിളിക്കാന്‍ അധികൃതര്‍; ആശങ്ക അറിയിച്ച് നഴ്‌സുമാര്‍

കോവിഡ്-19 ബാധിച്ചതൊന്നും കാര്യമാക്കേണ്ട ആശുപത്രിയില്‍ ജോലിക്കെത്താം; ലക്ഷണങ്ങളുള്ള ആശുപത്രി ജീവനക്കാരെ സ്റ്റാഫ് പ്രതിസന്ധി പരിഹരിക്കാന്‍ ജോലിക്ക് വിളിക്കാന്‍ അധികൃതര്‍; ആശങ്ക അറിയിച്ച് നഴ്‌സുമാര്‍

കോവിഡ്-19 ബാധിച്ച് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരെ ജോലിക്ക് എത്തിക്കാന്‍ ഒട്ടാവയിലെ വലിയ ആശുപത്രികള്‍. ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായതോടെയാണ് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരെയും ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കം.


ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് വിവിധ ആശുപത്രികള്‍ ഈ നയം പിന്തുടരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഒട്ടാവ ഹോസ്പിറ്റലിന്റെ ആഭ്യന്തര രേഖപ്രകാരം കോവിഡ്-19 പിടിപെട്ടവരെയും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കുന്നു.

ജീവനക്കാരെ ഈ വിധം തിരിച്ചുവിളിച്ചാല്‍ 'വര്‍ക്ക് സെല്‍ഫ്-ഐസൊലേഷനിലാകും' ആരോഗ്യ പ്രവര്‍ത്തകര്‍. ഇത് പ്രകാരം ദിവസേന ടെസ്റ്റിംഗിന് വിധേയമാകുകയും, ജോലിക്ക് അകത്തും, പുറത്തും സെല്‍ഫ് ഐസൊലേഷനും ചെയ്യണം. സഹജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഭക്ഷണം കഴിക്കാനോ, യാത്ര ചെയ്യാനോ സാധിക്കില്ല. സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യുകയോ, പൊതുഗതാഗത സംവിധാനങ്ങളില്‍ പിപിഇ അണിയുകയോ ചെയ്യണം. കൂടാതെ പരിചണം നല്‍കുന്നത് ഒഴികെ സമയങ്ങളില്‍ രണ്ട് മീറ്റര്‍ അകലും പാലിക്കണം.

എന്നാല്‍ നയത്തില്‍ ആശങ്കയുള്ളതായി ഒട്ടാവയിലെ നഴ്‌സുമാര്‍ വ്യക്തമാക്കുന്നു. രോഗസാധ്യത അധികമുള്ള രോഗികള്‍ക്ക് വൈറസ് പകര്‍ന്ന് നല്‍കാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

നഴ്‌സുമാര്‍ എന്ന നിലയില്‍ ചെയ്തുവരുന്ന എല്ലാ കാര്യങ്ങളെയും തകിടം മറിക്കുന്നതാണ് ഈ അവസ്ഥയെന്ന് ഒരു നഴ്‌സ് ചൂണ്ടിക്കാണിച്ചു. രോഗം ബാധിച്ച് ആശുപത്രിയില്‍ രോഗികളെ പരിചരിച്ചാല്‍ സുരക്ഷ ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
Other News in this category4malayalees Recommends