ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നതിനിടെ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണം മാത്രം ; ഫേസ്ബുക്ക് ജീവനക്കാരോട് മാര്‍ച്ച് വരെ വീട്ടില്‍ നിന്നു ജോലി ചെയ്യാന്‍ നിര്‍ദ്ദേശം ; ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച ശേഷം ജോലിക്കെത്തിയാല്‍ മതിയെന്ന് മെറ്റ

ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നതിനിടെ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണം മാത്രം ; ഫേസ്ബുക്ക് ജീവനക്കാരോട് മാര്‍ച്ച് വരെ വീട്ടില്‍ നിന്നു ജോലി ചെയ്യാന്‍ നിര്‍ദ്ദേശം ; ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച ശേഷം ജോലിക്കെത്തിയാല്‍ മതിയെന്ന് മെറ്റ
ഒമിക്രോണ്‍ വ്യാപനം രൂക്ഷമായിരിക്കേ മുന്നൊരുക്കത്തിന്റെ ഭാഗമായി പല കമ്പനികളും വീണ്ടും വര്‍ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുകയാണ്. ജീവനക്കാര്‍ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്താല്‍ വ്യാപനം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. കോവിഡ് കേസുകള്‍ പെരുകുമ്പോള്‍ ബൂസ്റ്റര്‍ ഡോസ് എടുത്ത് പ്രതിരോധം ശക്തമാക്കാനും ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഏതായാലും ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമ്പോഴും പലര്‍ക്കും നേരിയ ലക്ഷണം മാത്രമുള്ളൂ എന്നത് ആശ്വാസകരമാണ്. ഭൂരിഭാഗം പേരും ചെറിയ ലക്ഷണത്തോടെ വീട്ടില്‍ തന്നെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയാണ്. ആരോഗ്യ പ്രശ്‌നമുള്ളവരാണ് ചികിത്സ തേടുന്നത്. ഇങ്ങനെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും മുന്‍ തരംഗത്തെ വച്ചു നോക്കുമ്പോള്‍ വാക്‌സിന്‍ പ്രതിരോധത്തിന്റെ ഗുണം കൊണ്ടാകാം ആശുപത്രിയില്‍ ചികിത്സയിലെത്തുന്നവരില്‍ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം കുറവാണ്.

Facebook has told employees not to return to their offices until March 28 and they must have a booster shot when they do come back

ഫേസ്ബുക്ക് തങ്ങളുടെ ജീവനക്കാരോട് മാര്‍ച്ച് വരെ വീട്ടില്‍ നിന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു. ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുള്ള തെളിവുമായി ഇനി ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്നാണ് മെറ്റ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയ ആദ്യ അമേരിക്കന്‍ കമ്പനിയാണ് മെറ്റ.

United Airlines has approximately 3000 Covid-positive. The rash of positive tests spurred a decision from the company's CEO to reduce its near-term flight schedule

തങ്ങളുടെ മൂവായിരം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട അവസ്ഥയാണെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സിഇഒ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends