ദുബൈ അല്‍മക്തൂം പാലത്തില്‍ ഞായറാഴ്ചകളില്‍ ടോള്‍ ഫീസ് ഈടാക്കില്ല

ദുബൈ അല്‍മക്തൂം പാലത്തില്‍ ഞായറാഴ്ചകളില്‍ ടോള്‍ ഫീസ് ഈടാക്കില്ല
വാരാന്ത്യ അവധിയില്‍ മാറ്റം വന്നതോടെ ദുബൈ അല്‍ മക്തൂം പാലത്തില്‍ ഞായറാഴ്ചകളില്‍ സാലിക് ടോള്‍ ഫീസ് ഈടാക്കില്ലെന്ന് ആര്‍.ടി.എ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ചകളില്‍ പാലം കടന്നു പോകുന്നവരില്‍ നിന്ന് സാലിക് ഈടാക്കും. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്താണ് ടോളില്ലാതെ യാത്ര ചെയ്യാന്‍ കഴിയുക.ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയവും പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി പത്ത് മുതല്‍ പുലര്‍ച്ച ആറ് വരെയാണ് പാലം അടക്കുക. ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന പാലം തിങ്കളാഴ്ച പുലര്‍ച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ച വരെയായിരിന്നു പാലം അടച്ചിരുന്നത്

Other News in this category4malayalees Recommends