വളരെ അത്യാഗ്രഹിയും സ്വാര്ഥമതിയുമായ ആളാണ് അക്ഷയ് കുമാര്‍ എന്ന് പ്രിയങ്ക ചോപ്രയുടെ മുന്‍ മാനേജര്‍ പ്രകാശ് ജാജു. പ്രകാശ് ജാജു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പ് കുറഞ്ഞ സമയം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.
'ഞാനിപ്പോള്‍ നാല് പെഗ് കഴിച്ചിട്ട് ഇരിക്കുകയാണ്. അതുകൊണ്ട് കള്ളം പറയില്ല. ഈ മുപ്പത്തിയഞ്ച് വര്‍ഷത്തെ എന്റെ കരിയറില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും സ്വാര്‍ഥനായ വ്യക്തി അക്ഷയ് കുമാര്‍ ആണ്. പണം എങ്ങനെ വാങ്ങുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം' എന്നുമാണ് പ്രകാശ് ട്വീറ്റ് ചെയ്തത്. ഇത് മാത്രമല്ല അക്ഷയിനെ കുറിച്ച് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
തന്റെ കരിയറിന്റെ കാര്യത്തില്‍ ഏറ്റവും പ്രൊഫഷണലായിട്ടുള്ള വ്യക്തി അക്ഷയ് കുമാര്‍ ആണെന്നാണ് പൊതുവേയുള്ള സംസാരം. അത് കൊണ്ട് തന്നെ ഈ ട്വീറ്റ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയതോടെ പ്രിയങ്ക ചോപ്രയും പ്രതിസന്ധിയിലായി.
പ്രിയങ്ക ചോപ്രയുടെ മുന്‍ മാനേജറായിരുന്നു പ്രകാശ് ബോക്സോഫീസില്‍ ഹിറ്റ് സിനിമകള്‍ നേടി അക്ഷയ് കുമാറും പ്രിയങ്കയും മികച്ച ജോഡികളായി മാറുകയും ചെയ്തിരുന്നു. ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് അക്ഷയ് കുമാര്‍ സംഭാവനകള്‍ നല്‍കിയതിനെ കുറിച്ചൊക്കെ പ്രിയങ്ക മാനേജര്‍ക്ക് മനസിലാക്കി കൊടുത്തു. പിന്നീട് ഈ ട്വീറ്റ് അദ്ദേഹം തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.