കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടച്ച് ചൈന ; ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസില്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ പുറത്ത്
കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതോടെ ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരിച്ചെത്തി. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടയ്ക്കുകയാണ് സര്‍ക്കാര്‍. ഒരു കട്ടിലും ശുചിമുറിയും മാത്രമുള്ള ഇടുങ്ങിയ മുറികളിലേക്ക് രോഗികളെ ബസില്‍ കൊണ്ടുവരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോവിഡ് സ്ഥിരീകരിച്ച പതിനായിരക്കണക്കിന് രോഗികളെയാണ് ചൈന ഇത്തരത്തില്‍ ഇരുമ്പ് കൂടുകളില്‍ അടച്ചിരിക്കുന്നത്. വീടുകളിലോ മറ്റ് കെട്ടിട സമുച്ചയങ്ങളിലോ താമസിക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ രാജ്യത്ത് തടവിലാക്കുകയാണ്.
പല സ്ഥലങ്ങളിലും ആളുകളെ അര്‍ധരാത്രിയില്‍ പോലും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് വീടുകളില്‍ നിന്നൊഴിപ്പിക്കുകയാണെന്നാണ് വിവരം. ഗര്‍ഭിണികളായ സ്ത്രീകളെയും കുട്ടികളെയും പോലും അധികൃതര്‍ വെറുതേ വിടുന്നില്ല. ഇവര്‍ക്കും ഇടുങ്ങിയ ഒറ്റ മുറി കൂടുകളില്‍ തന്നെയാണ് ക്വാറന്റീന്.