സൗദിയില്‍ സ്‌കൂള്‍ തുറക്കുന്നതിനിടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

സൗദിയില്‍ സ്‌കൂള്‍ തുറക്കുന്നതിനിടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം
സൗദിയിലെ സ്‌കൂളുകളില്‍ കെ.ജി തലം മുതലുള്ള ക്ലാസുകളില്‍ നേരിട്ട് പഠനം ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിദ്യഭ്യാസ മന്ത്രാലയം പുറത്തിറക്കി.

കെ.ജി തലം മുതല്‍ ആറാം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പുതുതായി കോവിഡിന് ശേഷം ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. സ്‌കൂളുകളില്‍ ലഭ്യമായ സൗകര്യങ്ങളുടെയും ആരോഗ്യ മുന്‍കരുതലുകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനം നിശ്ചയിക്കുക. താഴെ കിടയിലുള്ളവ, ഇടത്തരം, ഉയര്‍ന്നവ എന്നിങ്ങനെയാണ് വിവിധ തലങ്ങള്‍. താഴെ കിടയിലുള്ള സ്‌കൂളുകള്‍ക്ക് ക്ലാസ് മുറികളിലും ലാബുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ച് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കാം. ഇടത്തരം സ്‌കൂളുകള്‍ ക്ലാസിലെ വിദ്യാര്‍ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പ്രവര്‍ത്തനം സജ്ജീകരിക്കണം. ഉയര്‍ന്ന വിഭാഗത്തിലുള്ള സ്‌കൂളുകള്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചും പ്രവര്‍ത്തനം സജ്ജീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമേ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് മാനസികവും സാമൂഹികവുമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് സംവിധാനമൊരുക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Other News in this category4malayalees Recommends