ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 50 ശതമാനം സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നു

ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 50 ശതമാനം സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നു
പുതിയ കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ തീരുമാനം. വിവിധ ചികില്‍സാ വിഭാഗങ്ങളില്‍ 50 ശതമാനം സേവനങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റാനാണ് തീരുമാനം.

ഫാമിലി മെഡിസിന്‍ മോഡല്‍, അല്ലൈഡ് ഹെല്‍ത്ത്, സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ എന്നിവയില്‍ അന്‍പത് ശതമാനം പേര്‍ക്ക് നേരിട്ടും, അന്‍പത് ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ ആയും ചികിത്സ ലഭ്യമാക്കും. ദന്തരോഗവിഭാഗത്തിലും അന്‍പത് ശതമാനം രോഗികള്‍ക്കാണ് നേരിട്ട് പ്രവേശനം.

ശിശുരോഗവിഭാഗത്തില്‍ നൂറുശതമാനം രോഗികളെയും നേരിട്ട് ചികില്‍സിക്കും. 'സ്മാര്‍ട്ട്' നഴ്‌സിങ് അസസ്‌മെന്റ് സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends