അമേരിക്കയില്‍ വമ്പിച്ച വിലക്കയറ്റം; സാധനങ്ങളുടെ വിലവര്‍ദ്ധന 40 വര്‍ഷത്തിനിടെ ഉയര്‍ന്ന തോതില്‍; പണപ്പെരുപ്പത്തിലും കുതിപ്പ്; മാര്‍ച്ചില്‍ ഫെഡറല്‍ റിസേര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത

അമേരിക്കയില്‍ വമ്പിച്ച വിലക്കയറ്റം; സാധനങ്ങളുടെ വിലവര്‍ദ്ധന 40 വര്‍ഷത്തിനിടെ ഉയര്‍ന്ന തോതില്‍; പണപ്പെരുപ്പത്തിലും കുതിപ്പ്; മാര്‍ച്ചില്‍ ഫെഡറല്‍ റിസേര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത

നാല് ദശകങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പണപ്പെരുപ്പ വര്‍ദ്ധനവ് നേരിട്ട് യുഎസ്. ഇതോടെ ഉത്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നു. മാര്‍ച്ചില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കാന്‍ ആവശ്യമായ ഘടകങ്ങളെല്ലാം ഒരുങ്ങി കഴിഞ്ഞെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.


രാജ്യത്തെ തൊഴില്‍ വിപണി പരമാവധി ആളുകളെ ജോലിക്കെടുക്കുന്നതിന് അരികിലെത്തി കഴിഞ്ഞെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്. ഉയര്‍ന്ന ജീവിതച്ചെലവാണ് ജനങ്ങള്‍ അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കോവിഡ്-19 മഹമാരി മൂലം സപ്ലൈ ചെയിനുകളെ നേരിടുന്ന പ്രശ്‌നങ്ങളാണ് ഇതില്‍ കലാശിച്ചത്.

പ്രസിഡന്റ് ജോ ബൈഡന്റെ രാഷ്ട്രീയ നിലപാടുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ഈ പ്രശ്‌നം. ഇദ്ദേഹത്തിന്റെ അപ്രൂവല്‍ റേറ്റിംഗ് വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ആഗോള മഹാമാരിയില്‍ നിന്നും തിരിച്ചെത്താന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പണപ്പെരുപ്പം ഉയരുകയാണെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.
Other News in this category



4malayalees Recommends