ട്യൂഷനെത്തിയ എട്ടുവയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; തൃശൂരില്‍ 48 കാരിയ്ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

ട്യൂഷനെത്തിയ എട്ടുവയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; തൃശൂരില്‍ 48 കാരിയ്ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി
ട്യൂഷന്‍ ക്ലാസിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തിരുവില്യാമല സ്വദേശിനിയായ 48 വയസുകാരിയെ 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ട് വയസുള്ള പെണ്‍കുട്ടിയെ ആയിരുന്നു ഇവര്‍ പീഡനത്തിന് ഇരയാക്കിയത്. ഹിന്ദി ട്യൂഷന് വേണ്ടി വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ പലതവണ ഇവര്‍ ചൂഷണം ചെയ്യുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനം നടത്തിയ വിവരം ആരും അറിയരുതെന്നും യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തില്‍ ചെറിയ മുറിപ്പാടുകള്‍ കണ്ട കുട്ടിയുടെ അമ്മ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ഇതോടെ, കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെറുതുരുത്തി പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.. 20 വര്‍ഷം ശിക്ഷാ വിധിയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ പത്ത് മാസം കൂടി തടവ് അനുഭവിക്കണം.Other News in this category4malayalees Recommends