ഭാഗ്യത്തിന് വളരെ പെട്ടെന്നു തന്നെ താനത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ; സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സാമന്ത

ഭാഗ്യത്തിന് വളരെ പെട്ടെന്നു തന്നെ താനത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ; സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ കുറിച്ച് സാമന്ത
പരസ്പര ബഹുമാനത്തോടെ ആയിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനം. 2017ല്‍ വിവാഹിതരായ ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വിവാഹമോചിതരായത്. നാഗചൈതന്യയുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുമ്പ് സാമന്ത നടന്‍ സിദ്ധാര്‍ത്ഥുമായുമായി പ്രണയത്തില്‍ ആയിരുന്നു.

സിദ്ധാര്‍ത്ഥിനൊപ്പം ജീവിക്കാനായിരുന്നു സാമന്തയുടെ തീരുമാനമെങ്കിലും ആ ബന്ധം തകരുകയായിരുന്നു. ഒരു വിവാഹത്തിന് സിദ്ധാര്‍ത്ഥ് തയാറായിരുന്നില്ല. മറ്റൊരു നടിയുമായും സിദ്ധാര്‍ത്ഥ് അടുപ്പത്തില്‍ ആയിരുന്നു. ഇക്കാരണത്താലാണ് നടനും സാമന്തയും വേര്‍പിരിഞ്ഞത്.

ഇതിനെ കുറിച്ച് സാമന്ത പരസ്യമായി പ്രതികരിച്ചിരുന്നു. താന്‍ ഒരു ഇരയല്ലെന്നും തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു സമാന്തയുടെ പ്രതികരണം. നടി സാവിത്രിയെ പോലെ താനും ജീവിതത്തില്‍ വലിയൊരു ദുരന്തത്തിലേക്ക് വഴുതി വീണേനെ.

പക്ഷെ ഭാഗ്യത്തിന് വളരെ പെട്ടെന്നു തന്നെ താനത് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു. ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോന്നു. മോശം അവസ്ഥയിലെ അവസാനിക്കൂ എന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു അത്. പിന്നെയാണ് നാഗചൈതന്യയുമായി സാമന്ത അടുപ്പത്തിലായത്.

Other News in this category4malayalees Recommends