കോവിഡ് പ്രേരണയേകുന്നു, കാനഡയുടെ പ്രധാന നഗരങ്ങളെ കൈവിട്ട് ജനങ്ങള്‍; ടൊറന്റോയില്‍ നിന്നും 64,000ലേറെ പേര്‍ ഒന്റാരിയോയുടെ മറ്റ് ഭാഗങ്ങളിലേക്ക് ചേക്കേറി; രാജ്യത്തെ ഭവനവിപണിയില്‍ വില കുതിച്ചുയരുന്നു

കോവിഡ് പ്രേരണയേകുന്നു, കാനഡയുടെ പ്രധാന നഗരങ്ങളെ കൈവിട്ട് ജനങ്ങള്‍; ടൊറന്റോയില്‍ നിന്നും 64,000ലേറെ പേര്‍ ഒന്റാരിയോയുടെ മറ്റ് ഭാഗങ്ങളിലേക്ക് ചേക്കേറി; രാജ്യത്തെ ഭവനവിപണിയില്‍ വില കുതിച്ചുയരുന്നു

കാനഡയിലെ നഗരങ്ങളെ കൈവിട്ട് മറ്റ് മേഖലകളിലേക്ക് ജനങ്ങള്‍ ചേക്കേറുന്ന കാഴ്ചയ്ക്ക് പ്രചോദനമേകി കോവിഡ്-19 മഹാമാരി. മഹാമാരിയുടെ രണ്ടാം വര്‍ഷവും ആയിരക്കണക്കിന് ജനങ്ങള്‍ നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നത് തുടര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ടൊറന്റോയും, മോണ്ട്‌റിയാലും ഉപേക്ഷിച്ച് പതിനായിരങ്ങളാണ് ചുവടുമാറ്റിയത്.


2020 മധ്യം മുതല്‍ 2021 മധ്യം വരെ 64,000ലേറെ പേരാണ് ടൊറന്റോ വിട്ട് ഒന്റാരിയോയിലെ മറ്റിടങ്ങളിലേക്ക് ചേക്കേറിയത്. ഇതിന് മുന്‍പുള്ള 12 മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനം വര്‍ദ്ധനവുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ജനസംഖ്യാ കണക്കുകള്‍ വ്യക്തമാക്കുന്നു. 6600 പേര്‍ പ്രൊവിന്‍സില്‍ നിന്ന് തന്നെ പുറത്തുപോയി.

കാനഡയിലെ രണ്ടാമത്തെ വലിയ നഗരമായ മോണ്ട്‌റിയാലിന് 40,000 താമസക്കാരെയാണ് ഈ കാലയളവില്‍ നഷ്ടമായത്. ഇവര്‍ ക്യുബെക്കിലെ മറ്റ് ഭാഗങ്ങളിലേക്കാണ് താമസം മാറ്റിയത്. ഒരു വര്‍ഷത്തിനിടെ 60 ശതമാനം വര്‍ദ്ധന. പ്രൊവിന്‍സില്‍ നിന്നും 3600 പേര്‍ പുറത്തേക്ക് നീങ്ങി.

കോവിഡ് മഹാമാരിയും, റിമോട്ട് വര്‍ക്കിംഗ് സംവിധാനങ്ങള്‍ ഉയര്‍ന്നതും ചേര്‍ന്നാണ് കാനഡയിലെ വലിയൊരു വിഭാഗത്തെ നഗരങ്ങളില്‍ നിന്നും മാറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. വിലയേറിയ നഗരങ്ങളില്‍ നിന്നും ചെലവ് കുറഞ്ഞ, സ്ഥലം കൂടുതലുള്ള, റിയല്‍ എസ്റ്റേറ്റ് പിടിവലിയില്ലാത്ത കോട്ടേജ് ടൗണും, തീരപ്രദേശങ്ങളിലേക്കുമാണ് ഇവര്‍ താമസം മാറ്റുന്നത്.

ഇതുവഴി രാജ്യത്താകമാനം ഹൗസിംഗ് വിപണിയില്‍ ഉണര്‍വ്വ് പ്രകടമായി. പ്രാന്തപ്രദേശങ്ങളിലും, ചെറിയ പട്ടണങ്ങളില്‍ വലിയ തോതില്‍ വില ഉയരുന്ന അവസ്ഥയുണ്ട്. ഇതോടെ പ്രാദേശിക ജനങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നാണ് ഭീതി. കാനഡയില്‍ ഒരു ശരാശരി വീടിന്റെ വില 780,400 കനേഡിയന്‍ ഡോളറാണ്.

Other News in this category



4malayalees Recommends