ജോക്കോവിച്ചിനെ നാടുകടത്തുന്നത് വൈകും; നടപടിക്രമങ്ങള്‍ തല്‍ക്കാലം വൈകിക്കാന്‍ സമ്മതിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍; താരത്തിന്റെ നിയമപോരാട്ടം അവസാനിക്കുന്നത് വരെ ആശ്വസിക്കാം

ജോക്കോവിച്ചിനെ നാടുകടത്തുന്നത് വൈകും; നടപടിക്രമങ്ങള്‍ തല്‍ക്കാലം വൈകിക്കാന്‍ സമ്മതിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍; താരത്തിന്റെ നിയമപോരാട്ടം അവസാനിക്കുന്നത് വരെ ആശ്വസിക്കാം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി 21-ാം ഗ്രാന്‍ഡ്സ്ലാം നേടി റെക്കോര്‍ഡ് കീഴടക്കാനെത്തിയ ലോക ഒന്നാം നമ്പര്‍ താരം നോവാന്‍ ജോക്കോവിച്ച് ഇപ്പോള്‍ ടെന്നീസ് കോര്‍ട്ടില്‍ ഇറങ്ങുന്നതിന് പകരം കോടതി കയറിയിറങ്ങുകയാണ്. വാക്‌സിനെടുക്കാതെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിയമം തെറ്റിച്ച് കാലുകുത്തിയ സെര്‍ബിയന്‍ താരത്തിന്റെ വിസ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വീണ്ടും റദ്ദാക്കിയതോടെയാണ് പോരാട്ടം കോടതിയിലെത്തുന്നത്.


നിയമപ്രതിരോധം അവസാനിക്കുന്നത് വരെ ജോക്കോവിച്ചിനെ നാടുകടത്തുന്ന നടപടികളുമായി മുന്നോട്ട് ഓസ്‌ട്രേലിയ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി നടക്കുന്ന അഭിമുഖത്തിന് മുന്‍പ് താരത്തെ അറസ്റ്റ് ചെയ്യില്ലെന്ന് അടിയന്തര ഹിയറിംഗില്‍ സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റീഫന്‍ ലോയ്ഡ് ജഡ്ജിയെ അറിയിച്ചു.

കേസ് വിചാരണ പൂര്‍ത്തിയാകുന്നത് വരെ നാടുകടത്തില്ലെന്നും കോടതിയെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് രണ്ടാം തവണ ഓസ്‌ട്രേലിയ വിസ റദ്ദാക്കിയത്. ഒരു തവണ കോടതിയില്‍ തോറ്റ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് അത്യപൂര്‍വ്വമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് 34-കാരനായ സൂപ്പര്‍ താരത്തിന്റെ വിസ റദ്ദാക്കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് സംഭവവികാസങ്ങള്‍. കോവിഡ്-19 വാക്‌സിന്‍ വിരുദ്ധനെന്ന് പ്രഖ്യാപിച്ചിട്ടുള്ള ജോക്കോവിച്ച് ടൂര്‍ണമെന്റിലെ ടോപ്പ് സീഡ് താരമാണ്. കോടതി ഇളവ് അനുവദിച്ചതിന് ശേഷം താരം മെല്‍ബണ്‍ പാര്‍ക്കില്‍ പരിശീലനം നടത്തുന്നുണ്ട്.
Other News in this category



4malayalees Recommends