വാക്‌സിനെടുക്കാത്തവര്‍ക്ക് കര്‍ശന നിയമങ്ങളുമായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; നടപ്പാക്കുന്നതിന് മുന്‍പ് വാക്‌സിനെടുക്കാന്‍ തിക്കിത്തിരക്കി ജനം; കോവിഡ്-19 വാക്‌സിന്‍ ബുക്കിംഗിന് 'കൊടുംതിരക്ക്'!

വാക്‌സിനെടുക്കാത്തവര്‍ക്ക് കര്‍ശന നിയമങ്ങളുമായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; നടപ്പാക്കുന്നതിന് മുന്‍പ് വാക്‌സിനെടുക്കാന്‍ തിക്കിത്തിരക്കി ജനം; കോവിഡ്-19 വാക്‌സിന്‍ ബുക്കിംഗിന് 'കൊടുംതിരക്ക്'!

പെര്‍ത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള ജിപി ക്ലിനിക്കുകളില്‍ കോവിഡ്-19 വാക്‌സിന്‍ ബുക്കിംഗ് ലഭിക്കാനായി ആളുകള്‍ ഇടതടവില്ലാതെ വിളിച്ച് കൊണ്ടിരിക്കുകയാണ്. ജനുവരി 31 മുതല്‍ രാജ്യത്തെ ഏറ്റവും കര്‍ശനമായ നിയമങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കായി നടപ്പാക്കുമെന്ന് പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ ഇന്നലെ പ്രഖ്യാപിച്ചതോടെയാണിത്.


എല്ലാ ഹോസ്പിറ്റാലിറ്റി വേദികളിലും, ജിമ്മുകളിലും, വലിയ പരിപാടികള്‍ക്കും, ബോട്ടില്‍ ഷോപ്പ്, ആശുപത്രിയിലും, ഏജ്ഡ് കെയറിലും പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്കുമാണ് ഡബിള്‍ വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കുന്നത്. ഇതോടെ ജിപി ക്ലിനിക്കുകളില്‍ വാക്‌സിന്‍ ബുക്കിംഗ് ആവശ്യപ്പെട്ടുള്ള കോളുകള്‍ വന്ന് നിറയുകയാണ്.

പ്രഖ്യാപനത്തിന് ശേഷം ഫോണ്‍ വെയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജിപി ക്ലിനിക്കിലെ റിസപ്ഷനിസ്റ്റുകള്‍ പറയുന്നു. ഫെബ്രുവരി പകുതി വരെ ബുക്കിംഗ് പൂര്‍ത്തിയായ ക്ലിനിക്കുകളും കൂട്ടത്തിലുണ്ട്. സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള വലിയ വാക്‌സിനേഷന്‍ ക്ലിനിക്കുകളില്‍ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന ക്യൂവും രൂപപ്പെട്ടു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 92 ശതമാനം ജനങ്ങളും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിട്ടുള്ളതിനാല്‍ വാക്‌സിന്‍ നിബന്ധനകള്‍ കൊണ്ട് കസ്റ്റമേഴ്‌സിനെ നഷ്ടമാകില്ലെന്ന വിശ്വാസത്തിലാണ് ഹോസ്പിറ്റാലിറ്റി മേഖല.
Other News in this category



4malayalees Recommends