ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘനം ; 1149 പേര്‍ പിടിയില്‍

ഖത്തറില്‍ കോവിഡ് നിയന്ത്രണ ലംഘനം ; 1149 പേര്‍ പിടിയില്‍
ഖത്തറില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച 1149 പേര്‍ കൂടി പിടിയിലായി. സാമൂഹിക അകലം പാലിക്കാത്തതിന് 532 പേര്‍ പിടിയിലായി. 603 പേര്‍ മാസ്‌ക് ധരിക്കാത്തതിനും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് 14 പേരും നടപടി നേരിട്ടു.തുടര്‍ നടപടികള്‍ക്കായി ഏവരേയും പ്രോസിക്യൂഷന് കൈമാറി.

ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെയാണ് നിയമ ലംഘനത്തിന്റെ പേരില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Other News in this category



4malayalees Recommends