'മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു ; ബോളിവുഡ് സ്വപ്നമുണ്ടെന്ന് സംവിധായകന്‍ സുകുമാര്‍

'മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു ; ബോളിവുഡ് സ്വപ്നമുണ്ടെന്ന് സംവിധായകന്‍ സുകുമാര്‍
സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുഷ്പ തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയപ്പോള്‍ മലയാളി താരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലവനായി എത്തിയത്.

പുഷ്പ കുതിപ്പ് തുടരുന്നതിനിടെ തനിക്ക് ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. ഒരു അവസരം കിട്ടുകയാണെങ്കില്‍ ഹിന്ദി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഹിന്ദി സിനിമകളില്‍ നിന്നും ഒരുപാട് പ്രചോദനം കിട്ടിയിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ സിനിമകള്‍ക്ക് ആന്ധ്രാ പ്രദേശിലെ ഗ്രാമങ്ങളില്‍ നല്ല റീച്ച് കിട്ടാറുണ്ട്. ഒരു ദിവസം സിനിമ സെറ്റിലിരിക്കെ അക്ഷയ് കുമാര്‍ തന്നെ വിളിച്ചു. എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചു. 'മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂ' എന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് ശരിയായ ഒരു സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യും. ബോളിവുഡില്‍ നിന്നും ഇന്ന താരത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് താന്‍ വിചാരിക്കുന്നില്ല. കാരണം തിരക്കഥയാണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്.

എന്നാല്‍ തീര്‍ച്ചയായും അക്ഷയ് കുമാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സുകുമാര്‍ പറയുന്നത്

Other News in this category4malayalees Recommends